ഭാവ്‌സ് ചേച്ചി ലൗ; എന്റെ പ്രിയ സുഹൃത്തിനെ കാണാന്‍ എനിക്ക് സാധിച്ചില്ല, എന്റെ മകന് സാധിച്ചു: കുഞ്ചാക്കോ ബോബന്‍
Entertainment news
ഭാവ്‌സ് ചേച്ചി ലൗ; എന്റെ പ്രിയ സുഹൃത്തിനെ കാണാന്‍ എനിക്ക് സാധിച്ചില്ല, എന്റെ മകന് സാധിച്ചു: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd April 2022, 2:13 pm

ഭാവനയോടൊപ്പമുള്ള മകന്‍ ഇസഹാഖിന്റെ ഫോട്ടോ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍. ഭാവ്‌സ് ചേച്ചി ലൗ എന്ന തലക്കെട്ടോടെയാണ് കുഞ്ചാക്കോ ബോബന്‍ ഫോട്ടോ പങ്കുവെച്ചത്.

ഇസഹാഖിനെ ഭാവന ഉമ്മ വെക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.

View this post on Instagram

A post shared by Kunchacko Boban (@kunchacks)

‘ഭാവ്‌സ് ചേച്ചി ലൗ, എന്റെ പ്രിയ സുഹൃത്തിനെ കാണാന്‍ എനിക്ക് സാധിച്ചില്ല. എന്നാല്‍ ഭാവന ചേച്ചിയുമായി ഒരു അപ്രതീക്ഷിത കൂടിക്കാഴ്ചക്ക് എന്റെ മകന് സാധിച്ചു. കരുത്തയും സന്തോഷവതിയുമായി അവളെ കാണുന്നതില്‍ അതിയായ സന്തോഷം,’ കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

അതേസമയം, ഭാവനയേയും ഷറഫുദ്ദീനേയും കേന്ദ്രകഥാപാത്രങ്ങളാക്കി പുതിയ സിനിമ ഒരുങ്ങുന്നുണ്ട്. ആദില്‍ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്നാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവ് റെനിഷ് അബ്ദുല്‍ ഖാദര്‍, ഭാവന, ഷറഫുദ്ദീന്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി എന്നിവര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.

2017ല്‍, പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ ‘ആദം ജോണ്‍’ എന്ന സിനിമയിലാണ് ഭാവന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. പിന്നീട് കന്നഡ സിനിമകളില്‍ ശ്രദ്ധ ചെലുത്തിയ ഭാവന അടുത്തിടെ ബര്‍ക്ക ദത്തുമായി നടത്തിയ അഭിമുഖത്തില്‍ മലയാള സിനിമയിലേക്ക് തിരികെവരുമെന്ന് പറഞ്ഞിരുന്നു.

Content Highlights: Kunchacko Boban shares his son’s photo with Bhavana