ദൂരദർശൻ സംഗീതത്തിന് സ്റ്റെപ്പിട്ട് സൗബിനും, ഷെയിൻ നിഗമും ശ്രീനാഥ് ഭാസിയും; 'കുമ്പളങ്ങി നൈറ്റ്സ്‌' ടീസർ പുറത്തിറങ്ങി - വീഡിയോ
Entertainment
ദൂരദർശൻ സംഗീതത്തിന് സ്റ്റെപ്പിട്ട് സൗബിനും, ഷെയിൻ നിഗമും ശ്രീനാഥ് ഭാസിയും; 'കുമ്പളങ്ങി നൈറ്റ്സ്‌' ടീസർ പുറത്തിറങ്ങി - വീഡിയോ
ന്യൂസ് ഡെസ്‌ക്
Friday, 4th January 2019, 6:25 pm

കൊച്ചി: മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന “കുമ്പളങ്ങി നൈറ്റ്സി”ന്റെ ടീസർ പുറത്തിറങ്ങി. ഇന്ന് 5 മണിക്കാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ യൂടൂബിലൂടെ ടീസർ റിലീസ് ചെയ്തത്. ഫഹദ് ഫാസിലിനൊപ്പം, സൗബിൻ ഷാഹിർ, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Also Read പത്രങ്ങള്‍ വായിക്കുന്ന, ചാനലുകള്‍ കാണുന്ന മുഴുവന്‍ ആളുകളേയും സംഘടിപ്പിച്ച് പ്രതിഷേധം നടത്തും; മാധ്യമങ്ങള്‍ക്കെതിരായ സംഘപരിവാര്‍ ആക്രമണത്തിന് അറുതി വരുത്തണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി

പഴയ ദൂരദർശൻ വാർത്തകൾക്ക് മുൻപ് കേൾക്കുന്ന സംഗീതത്തിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന സൗബ്ബിനെയും, ഷെയ്‌നിനെയും, ഭാസിയെയുമാണ് ടീസറിൽ കാണുന്നത്. സംഗീതത്തിന് അനുസരിച്ച് ക്യാമറയ്ക്ക് മുന്നിൽ ഹിപ്പ് ഹോപ്പ് നൃത്തം ചെയ്യുകയാണ് ഇവർ. ഏറെ നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് “കുമ്പളങ്ങി നൈറ്റ്സ്‌”. അതുകൊണ്ടുതന്നെ പുതിയ ഫഹദ് ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Also Read പാർലമെന്റിൽ ഉരുളകിഴങ്ങ് വിറ്റ് കോൺഗ്രസ്സുകാർ; പ്രതിഷേധം കർഷകർക്ക് വേണ്ടി

വർക്കിംഗ് ക്ലാസ് പ്രൊഡക്ഷൻസിനോടൊപ്പം ചേർന്ന് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്‌ എന്ന ബാനറിൽ ഫഹദ് ഫാസിൽ, ഭാര്യ നസ്രിയ നാസിം, സംവിധായകൻ ദിലീഷ് പോത്തൻ, ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ഫഹദ് നെഗറ്റീവ് വേഷമാണ് കൈകാര്യം ചെയ്യുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.