കോട്ടയം: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ചങ്ങനാശ്ശേരിയില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ തോല്‍വിക്ക് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
കോട്ടയം: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ചങ്ങനാശ്ശേരിയില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ തോല്‍വിക്ക് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുമ്പില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ചങ്ങനാശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് ഡെന്നീസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കെ.എസ്.യു പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിടുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ സംഘടനാ തലത്തില്‍ നടപടിയുണ്ടാകുമെന്നാണ് വിവരം.
യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച റെപ്പുമാര്‍ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ള സ്ഥാനങ്ങളിലേക്ക് കൃത്യമായി വോട്ട് ചെയ്തില്ലെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.
നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ് ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ക്കും യൂത്ത് കോണ്‍ഗ്രസിനും ഇടയില്‍ തര്‍ക്കമുണ്ടായിരുന്നു.
Content Highlight: Defeat in college union elections; KSU-Youth Congress clash, kottayam