എഡിറ്റര്‍
എഡിറ്റര്‍
പ്രവാസി ചിട്ടി വരുന്നു; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി കെ.എസ്.എഫ്.ഇ – കിഫ്ബി സംഘം യു.എ.യില്‍
എഡിറ്റര്‍
Sunday 5th November 2017 4:32pm

 

ദുബായ്: കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസഥാന സര്‍ക്കാര്‍ സംഘം യു.എയിലെത്തി. ദുബായിലും അബുദാബിയിലും വിവിധ മലയാളി സംഘടനാ പ്രതിനിധികളുമായി സംഘം കൂടിക്കാഴ്ച നടത്തുകയാണ്.


Also Read: വലിയ മതഭ്രാന്തന്മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ നീതി നടപ്പാകുമോ എന്ന് ആശങ്കയുണ്ട്; കമല്‍ ഹാസനു അഭിവാദ്യങ്ങളുമായി സുധീരന്‍


പ്രവാസി ചിട്ടിയുടെ പ്രത്യേകതകളും അത് കേരളത്തിന് നല്‍കാന്‍ പോകുന്ന വലിയ നേട്ടങ്ങളും കേരളീയ സഘടനകള്‍ക്ക് വിശദീകരിച്ച് കൊടുക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പ്രവാസി ചിട്ടിയെക്കുറിച്ച് വിശദീകരിക്കാന്‍ ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ഫെയര്‍മോണ്ട് ഹോട്ടലില്‍ സംഘം സമ്മേളനം സംഘടിപ്പിച്ചു. അബുദാബി മലയാളി സംഘടനകളുടെ യോഗം ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റ്ററിലും നടന്നു.

നവംബറില്‍ സംസ്ഥാന ധനകാര്യ മന്ത്രി യു.എ.ഇ സന്ദര്‍ശിച്ച് വിവിധ മലയാളി സഘടനകളുടെ യോഗങ്ങളില്‍ പങ്കെടുത്ത് പ്രവാസി ചിട്ടി നടപ്പാക്കുന്നത് സംബന്ധിച്ച അവസാനഘട്ട സജ്ജീകരണങ്ങള്‍ വിലയിരുത്തുമെന്നും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി ചിട്ടി ഉത്ഘാടനം ചെയ്യുമെന്നും സംഘം വിശദീകരിച്ചു.


Dont Miss: മമത പുലിയാണെന്ന് ശിവസേന; മമത വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിക്കുകയോ പണം വിതരണം ചെയ്യുകയോ ചെയ്തിട്ടില്ല


കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടര്‍ എ. പുരുഷോത്തമന്‍, സി-ഡിറ്റ് ജോയിന്റ് ഡയറക്ടറും കെ.എസ്.എഫ്.ഇ ബോര്‍ഡ് മെമ്പറും ആയ ഡോ. പി.വി.ഉണ്ണികൃഷ്ണന്‍ , ‘കിഫ്ബി’ അഡിഷണല്‍ സെക്രട്ടറി കെ. ജോര്‍ജ്ജ് തോമസ് തുടങ്ങിയ ഉദ്യോഗസ്ഥരാണ് സംഘത്തിലുളളത്.

റിപ്പോര്‍ട്ട്: ഷംസീര്‍ ഷാന്‍

Advertisement