എഡിറ്റര്‍
എഡിറ്റര്‍
വലിയ മതഭ്രാന്തന്മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ നീതി നടപ്പാകുമോ എന്ന് ആശങ്കയുണ്ട്; കമല്‍ ഹാസനു അഭിവാദ്യങ്ങളുമായി സുധീരന്‍
എഡിറ്റര്‍
Sunday 5th November 2017 4:13pm

 

തിരുവനന്തപുരം: രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമര്‍ശത്തെ തുടര്‍ന്ന് വധ ഭീഷണി നേരിടുന്ന കമല്‍ ഹാസനു പിന്തുണയുമായി മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കമല്‍ ഹാസനെ വെടിവച്ച് കൊല്ലുകയോ തൂക്കിക്കൊല്ലുകയോ ചെയ്യണമെന്ന് പറഞ്ഞ ഹിന്ദുമഹാസഭ നേതാവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.


Also Read: മമത പുലിയാണെന്ന് ശിവസേന; മമത വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിക്കുകയോ പണം വിതരണം ചെയ്യുകയോ ചെയ്തിട്ടില്ല


‘ഈ വര്‍ഗീയ ഭ്രാന്തനെതിരെ കയ്യോടെ കേസെടുത്ത് അറസ്റ്റ് ചെയ്തു നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ ഭരണാധികാരികള്‍ തയ്യാറാകണം. ഇത്തരക്കാരെ വച്ചുപൊറുപ്പിക്കാനാവില്ല. നിലക്ക് നിര്‍ത്തിയേ മതിയാകൂ.’ സുധീരന്‍ പറഞ്ഞു.

ഇതിനേക്കാള്‍ വലിയ മതഭ്രാന്തന്മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ നീതി നടപ്പാകുമോ എന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ഭീഷണികള്‍ ഉറച്ച നിലപാടിനുള്ള സമ്മാനമാണെന്ന് പറഞ്ഞ കമലഹാസന്റെ ധീര നിലപാടിന് അഭിവാദ്യങ്ങള്‍ നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തമിഴ് മാസികയായ ആനന്ദവികടനിലായിരുന്നരാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് താരം പറഞ്ഞിരുന്നത്. ‘ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ലെന്നും യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെ’ന്നുമായിരുന്നു കമലിന്റെ വിമര്‍ശനം. ഇതിന് പിന്നാലെയാണ് കമലിനെതിരെ കൊലവിളിയുമായി ഹിന്ദു മഹാസഭ രംഗത്തെത്തിയത്.


Dont Miss:  ‘ഭായിയോം ബഹനോം അച്ഛാദിന്‍ ആഗയാ..’; 16 മാസത്തിനിടെ പാചകവാതകത്തിന് വിലകൂട്ടിയത് 19 തവണ


നേതാവിന്റെ കൊലവിളിയ്ക്ക് പിന്നാലെ കൃത്യമായ മറുപടിയുമായും താരം രംഗത്തെത്തിയിരുന്നു. ചോദ്യം ചെയ്യുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുകയും അവരെ ജയിലിലടയ്ക്കാനുമാണ് ശ്രമിക്കുന്നതെന്നും ഇപ്പോള്‍ ജയിലില്‍ സ്ഥലമില്ലാതായെന്നും അതു കൊണ്ടാണ് വെടിവെച്ചുകൊല്ലാന്‍ പറയുന്നതെന്നുമായിരുന്നു കമല്‍ഹാസന്റെ പ്രതികരണം.

സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് പറഞ്ഞ നടന്‍ കമല്‍ ഹാസനെ വെടി വെച്ച് കൊല്ലുകയോ തൂക്കിക്കൊല്ലുകയോ ചെയ്യണമെന്ന് പറഞ്ഞ ഹിന്ദുമഹാസഭ നേതാവിനെ പ്രോസിക്യൂട്ട് ചെയ്യണം. ഈ വര്‍ഗീയ ഭ്രാന്തനെതിരെ കയ്യോടെ കേസെടുത്തു അറസ്റ്റ് ചെയ്തു നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ ഭരണാധികാരികള്‍ തയ്യാറാകണം.
ഇത്തരക്കാരെ വച്ചുപൊറുപ്പിക്കാനാവില്ല. നിലക്ക് നിര്‍ത്തിയേ മതിയാകൂ.
ഇതിനേക്കാള്‍ വലിയ മതഭ്രാന്തന്മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ നീതി നടപ്പാകുമോ എന്ന് ആശങ്കയുണ്ട്.
ഭീഷണികള്‍ ഉറച്ച നിലപാടിനുള്ള സമ്മാനമാണെന്ന് പറഞ്ഞ കമല്‍ ഹാസന്റെ ധീര നിലപാടിന് അഭിവാദ്യങ്ങള്‍.’

Advertisement