സംഗീതപരിപാടികൾക്കായി പോകുമ്പോൾ ഇന്നും പാടാൻ ആവശ്യപ്പെടുന്നത് ആ പാട്ട്: കെ. എസ്. ചിത്ര
Entertainment
 സംഗീതപരിപാടികൾക്കായി പോകുമ്പോൾ ഇന്നും പാടാൻ ആവശ്യപ്പെടുന്നത് ആ പാട്ട്: കെ. എസ്. ചിത്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd May 2025, 9:22 am

മലയാളത്തിൻ്റെ സ്വന്തം വാനമ്പാടിയാണ് കെ. എസ്. ചിത്ര. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളായ ചിത്ര മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി തുടങ്ങി ഒട്ടേറെ ഭാഷകളിൽ പാടിയിട്ടുണ്ട്.

മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരങ്ങൾ, വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരങ്ങൾ എന്നിവ ചിത്രക്ക് പല തവണ ലഭിച്ചിട്ടുണ്ട്. 2005ൽ പത്മശ്രീ പുരസ്കാരം, 2021ൽ പത്മഭൂഷൺ പുരസ്കാരം എന്നിവ ചിത്രക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ നന്ദനം എന്ന ചിത്രത്തിന് വേണ്ടി പാടിയ കാർമുകിൽ വർണ്റെ ചുണ്ടിൽ എന്ന പാട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് ചിത്ര.

കാർമുകിൽ വർണ്റെ ചുണ്ടിൽ എന്ന പാട്ട് ജീവിതത്തോട് ചേർന്നു നിൽക്കുന്ന ഒന്നാണെന്നും അത് അവാർഡ് കിട്ടിയതുകൊണ്ടല്ലെന്നും ചിത്ര പറയുന്നു. കേൾവിക്കാരെ സ്വാധീനിക്കുന്ന മാന്ത്രികത ആ പാട്ടിനുള്ളതായി തോന്നിയിട്ടുണ്ടെന്നും തൻ്റെ ശബ്ദത്തിലെ സ്നേഹവും ഭക്തിയും മനസിൽ കണ്ടുകൊണ്ടാണ് ആ പാട്ട് എഴുതിയതെന്ന് ഗിരീഷ് പുത്തഞ്ചേരി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗായിക പറഞ്ഞു.

ഇന്നും സംഗീത പരിപാടികൾക്കായി ചെല്ലുമ്പോൾ ആളുകൾ പാടാൻ ആവശ്യപ്പെടുന്ന പാട്ട് കാർമുകിൽ വർണൻ്റെ ചുണ്ടിൽ ആണെന്നും ചിത്ര കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിനിൽ സംസാരിക്കുകയായിരുന്നു ചിത്ര.

‘ഗിരീഷ് പുത്തൻഞ്ചേരിയുടെ രചനയിൽ പിറന്ന ‘കാർമുകിൽ വർണ്റെ ചുണ്ടിൽ‘ എന്ന ഗാനം ജീവിതത്തോട് ഏറെ ചേർന്നു നിൽക്കുന്ന ഒന്നാണ്. പുരസ്ക്കാരം ലഭിച്ച ഗാനമായത് കൊണ്ടല്ല, കേൾവിക്കാരെയെല്ലാം ആഴത്തിൽ സ്വാധീനിക്കുന്ന ഒരു മാന്ത്രികത ആ പാട്ടിനുള്ളതായി തോന്നിയിട്ടുണ്ട്.

എന്റെ ശബ്ദത്തിൽ അന്തർലീനമായ സ്നേഹവും ഭക്തിയും വിശുദ്ധിയും മനസിൽ കണ്ടുകൊണ്ടാണ് നന്ദനത്തിലെ പാട്ടിലെ വാക്കുകളും കുറിച്ചതെന്ന് ഗിരീഷ്‌ സാർ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സംഗീത പരിപാടികൾക്കായി ഇന്നും വേദികളിൽ ചെല്ലുമ്പോഴെല്ലാം, ഏറ്റവും കൂടുതൽ ആളുകൾ പാടാനായി ആവശ്യപ്പെടുന്നത് ‘കാർമുകിൽ വർണൻ്റെ ചുണ്ടിൽ’ എന്ന പാട്ടാണ്,’ കെ. എസ്. ചിത്ര പറയുന്നു.

Content Highlight: KS Chithra Talking about Nandanam Movie Song