സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കൃതി ഷെട്ടി. 2021ല്‍ പുറത്തിറങ്ങിയ ഉപ്പേന എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിലൂടെയാണ് കൃതി നായികയായി എത്തുന്നത്. പഞ്ച വൈഷ്ണവ് തേജയായിരുന്നു ഈ സിനിമയില്‍ നായകനായി എത്തിയത്.
സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കൃതി ഷെട്ടി. 2021ല്‍ പുറത്തിറങ്ങിയ ഉപ്പേന എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിലൂടെയാണ് കൃതി നായികയായി എത്തുന്നത്. പഞ്ച വൈഷ്ണവ് തേജയായിരുന്നു ഈ സിനിമയില്‍ നായകനായി എത്തിയത്.
പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായി മാറാന്‍ കൃതിക്ക് സാധിച്ചിരുന്നു. തെലുങ്കിന് പുറമെ തമിഴിലും കന്നടയിലും നടി തന്റെ സാന്നിധ്യമറിയിച്ചു. കൃതി നായികയായി എത്തിയ ആദ്യ മലയാള സിനിമയായിരുന്നു അജയന്റെ രണ്ടാം മോഷണം.
2024ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ടൊവിനോ തോമസ് ആയിരുന്നു നായകന്‍. ഇപ്പോള്‍ ജെ.എഫ്.ഡബ്ല്യു മൂവി അവാര്‍ഡ് 2025ല്‍ എ.ആര്‍.എം സിനിമയെ കുറിച്ച് പറയുകയാണ് കൃതി ഷെട്ടി. താന്‍ എല്ലാ സിനിമയില്‍ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അടുത്ത മലയാള സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും നടി പറയുന്നു.
‘എ.ആര്‍.എം ആണ് എന്റെ ആദ്യ മലയാളം സിനിമ. ആ പടം ചെയ്തതിന് ശേഷം എനിക്ക് ലഭിക്കുന്ന സ്‌നേഹം വളരെ സന്തോഷം നല്‍കുന്നത് തന്നെയാണ്. അഭിനേതാക്കള്‍ എല്ലാവരും അവര്‍ക്ക് തൃപ്തികരമായ ഒരു പെര്‍ഫോമന്‍സ് ചെയ്യണമെന്ന് എപ്പോഴും ആഗ്രഹിക്കും.
അതുപോലെ തന്നെ ആളുകള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന നമ്മളുടെ കഥാപാത്രങ്ങളെയും നമ്മള്‍ ഹൃദയത്തില്‍ കൊണ്ടുനടക്കും. അങ്ങനെ ഒന്നാണ് എനിക്ക് എ.ആര്‍.എം. തൃപ്തികരമായ പെര്‍ഫോമന്‍സ് കാഴ്ച വെക്കാന്‍ എനിക്ക് അതിലൂടെ സാധിച്ചു. ഒപ്പം ആളുകള്‍ക്കെല്ലാം ആ കഥാപാത്രത്തെ ഒരുപാട് ഇഷ്ടവുമായി.
അതിന് എനിക്ക് പ്രേക്ഷകരോട് എപ്പോഴും നന്ദിയുണ്ട്. ചെയ്യുന്ന കഥാപാത്രങ്ങളില്‍ നിന്ന് എന്തെങ്കിലും ചെറിയ കാര്യം എനിക്ക് പഠിക്കാന്‍ സാധിച്ചാല്‍ ഞാന്‍ അത് പഠിക്കാന്‍ ശ്രമിക്കാറുണ്ട്. എ.ആര്‍.എമ്മില്‍ നിന്നും ഞാന്‍ അങ്ങനെ ഒരു കാര്യം പഠിച്ചിട്ടുണ്ട്.
ആ സിനിമയിലെ എന്റെ ലക്ഷ്മിയെന്ന കഥാപാത്രം എപ്പോഴും പോസിറ്റീവിറ്റിയും ദയയുമുള്ള ആളാണ്. എനിക്ക് പോസിറ്റിവിറ്റിയും ദയയും ആവശ്യമാണെങ്കില്‍ ഞാന്‍ അതിന്റെ ഉറവിടമാകണമെന്ന് മനസിലായി. മറ്റുള്ളവരോട് ദയയുള്ള ആളാകണം ഞാന്‍.
എന്നില്‍ പോസിറ്റിവിറ്റി ഉണ്ടാകണം. ഞാന്‍ ആഗ്രഹിക്കുന്ന മാറ്റം ആദ്യം എന്നില്‍ തന്നെ കൊണ്ടുവരണമെന്ന് എനിക്ക് മനസിലായി. ഞാന്‍ ഇപ്പോള്‍ മലയാളത്തില്‍ അടുത്ത സിനിമ ചെയ്യാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലാണ്,’ കൃതി ഷെട്ടി പറയുന്നു.
Content Highlight: Krithi Shetty Talks About Ajayante Randam Moshanam Movie