കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണി രാജിവെച്ചു
Daily News
കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണി രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st May 2014, 10:06 am

[] തിരുവന്തപുരം: കെ.പി.സി.സി െൈവസ് പ്രസിഡന്റ് എ.കെ മണി രാജിവെച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ ഡീന്‍ കുര്യക്കോസ് പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് രാജി.

ഇന്ദിരാഭവനില്‍ വെച്ച് രാജിക്കത്ത് മുഖ്യന്ത്രിക്കും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും കൈമാറി.  ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നെന്നും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മാത്രമല്ല തോല്‍വിക്കു കാരണം, സഭയുടെ പിന്തുണ കിട്ടാത്തതും തിരിച്ചടിയായെന്നും മണി പറഞ്ഞു.  ഡീന്‍ പരാജയപ്പെട്ടാല്‍ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

ലോകസഭാ തിരഞ്ഞെടുപ്പില്‍ എ.കെ.മണിക്ക് സ്വാധീനമുള്ള ദേവികുളം നിയോജകമണ്ഡലത്തില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിന് 121 വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞു. 2009ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ദേവികുളത്ത് 8920 വോട്ടിന്റെ ലീഡുണ്ടായിരുന്നതാണ്. എന്നാല്‍ ഇത്തവണ മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തുകളില്‍ ഒന്‍പതിലും ഇടതുമുന്നണി ലീഡ് നേടി.