കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്‍ അന്തരിച്ചു
Kerala News
കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th December 2022, 8:53 am

തിരുവനന്തപുരം: കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. പുലര്‍ച്ചയോടെ ഹൃദയാഘാതമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിട്ടാണ് രാഷ്ട്രീയത്തില്‍ തുടക്കം. ദീര്‍ഘ നാള്‍ പത്രപ്രവര്‍ത്തകന്‍ ആയിരുന്നു. കെ.എസ്.യു കാലത്തിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകനാകുന്നത്.

വീക്ഷണം തിരുവനന്തപുരം ബ്യൂറോ ചീഫായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു. സമീപകാല പുനസംഘടനയിലാണ് കെ.പി.സി.സി ട്രഷററായി ചുമതല ഏല്‍ക്കുന്നത്.

ഡി.സി.സി ഭാരവാഹിയായിട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ കെ.പി.സി.സി പ്രസിഡന്റ് വരദരാജന്‍ നായരുടെ മകനാണ് പ്രതാപചന്ദ്രന്‍.

മൃതദേഹം കെ.പി.സി.സി ആസ്ഥാനത്തടക്കം പൊതുദര്‍ശനത്തിന് വെക്കും. വിദേശത്തുള്ള മകള്‍ വന്ന ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുക.

Content Highlight: KPCC Treasurer V. Pratap Chandra passed away