ആ വസ്ത്രത്തിനടിയില്‍ ഞാന്‍ ഒന്നും ഇട്ടിട്ടില്ലെന്ന രീതിയിലാണ് പ്രചരിച്ചത്; സൂമൊക്കെ ചെയ്ത് അതിന്റെ വേറെ വീഡിയോ ഇറങ്ങി: മാളവിക മേനോന്‍
Entertainment news
ആ വസ്ത്രത്തിനടിയില്‍ ഞാന്‍ ഒന്നും ഇട്ടിട്ടില്ലെന്ന രീതിയിലാണ് പ്രചരിച്ചത്; സൂമൊക്കെ ചെയ്ത് അതിന്റെ വേറെ വീഡിയോ ഇറങ്ങി: മാളവിക മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th December 2022, 8:26 am

മലയാള സിനിമാ മേഖലയിലെ യുവനടിമാരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മാളവിക മേനോന്‍. മഞ്ഞ കോസ്റ്റിയൂം ധരിച്ച് താന്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ വൈറല്‍ ആയതിനെക്കുറിച്ച് പറയുകയാണ് മാളവിക. യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലെ വസ്ത്രത്തിന്റെ അടിയില്‍ താന്‍ ഒന്നും ധരിച്ചിട്ടില്ലെന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചതെന്ന് താരം പറഞ്ഞു.

ലൈറ്റിന്റെ ഷാഡോ കാരണമാണ് അങ്ങനെ അനുഭവപ്പെട്ടതെന്നും ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ സൂം ഒക്കെ ചെയ്ത് തന്റെ വേറെ വീഡിയോ ഇറക്കിയതാണെന്നും അതാണ് വൈറല്‍ ആയതെന്നും മാളവിക കൂട്ടിച്ചേര്‍ത്തു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മാളവിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ശരിക്കും അത് നൈറ്റി അല്ല. അതൊരു ട്രെന്‍ഡിയായിട്ടുള്ള കോസ്റ്റിയൂമാണ്. കൊറോണ കഴിയാറായ സമയത്താണ് ആ ഫോട്ടോ ഷൂട്ട് ചെയ്യുന്നത്. ഞാനും എന്റെ ഫാമിലിയും മൂന്നാറില്‍ ഒരു റിസോര്‍ട്ടില്‍ പോയിരുന്നു. മേക്കപ്പ് ടീമും ഫോട്ടൊഗ്രഫി ടീമും കൂടെ ഉണ്ടായിരുന്നു. അവര്‍ രണ്ട് പേരും ഭാര്യയും ഭര്‍ത്താവുമാണ്.

എല്ലാവരും കൂടെ ഒരു മൂന്ന് ദിവസം അവിടെ താമസിച്ചു. അതിന്റെ ഇടയില്‍ എടുത്ത ഫോട്ടോ ഷൂട്ടാണ്. ആ ഫോട്ടോ മാത്രമല്ല, വേറെയും കുറേ ഫോട്ടോ എടുത്തിരുന്നു. പക്ഷെ ആ ഫോട്ടോയാണ് കൂടുതല്‍ വൈറല്‍ ആയത്. എനിക്ക് യൂട്യൂബ് ചാനല്‍ ഉണ്ട്. ആര്‍ട്ടിസ്റ്റുകളില്‍ യൂട്യൂബ് ചാനല്‍ ഇല്ലാത്തത് എനിക്ക് മാത്രമായിരുന്നു. അങ്ങനെയാണ് ചാനല്‍ ഉണ്ടാക്കിയത്.

മൂന്നാറില്‍ പോയി വന്ന് കുറേ ദിവസം കഴിഞ്ഞ് ഞാന്‍ സ്വന്തമായിട്ട് എഡിറ്റ് ചെയ്ത ഒരു വീഡിയോ പോസ്റ്റ് ചെയ്തു. അതാണ് ഈ വൈറല്‍ ആയ കണ്ടന്റ്. രാത്രിയാണ് പോസ്റ്റ് ചെയ്തത്. പിന്നെ രാവിലെ ഞാനും അമ്മയും അമ്പലത്തില്‍ പോയി. ഉച്ചക്ക് തിരിച്ച് വരുമ്പോള്‍ ഞാനായിരുന്നു ഡ്രൈവ് ചെയ്തത്.

അമ്മ കുറേ നേരം ഫോണ്‍ നോക്കുന്നുണ്ടായിരുന്നു. പിന്നെ നോക്കുമ്പോള്‍ കുറച്ച് കോളുകള്‍ വരുന്നു. അവരൊക്കെ വിളിച്ച് എന്തൊക്കെയോ പറയുന്നു. ആദ്യം എനിക്ക് മനസിലായില്ല. പിന്നെ അമ്മയാണ് പറയുന്നത്, നീ ഇന്നലെ പോസ്റ്റ് ചെയ്ത മഞ്ഞ ഡ്രെസ്സിനെക്കുറിച്ച് ആള്‍ക്കാര്‍ എന്തൊക്കെയോ പറയുന്നുണ്ടെന്ന്.

ആദ്യമായിട്ട് ഇട്ട വീഡിയോ ഇത്രെ വൈറല്‍ ആയോ എന്നാണ് ഞാന്‍ അമ്മയോട് ചോദിച്ചത്. നോക്കുമ്പോള്‍ ഞാന്‍ നോര്‍മല്‍ വീഡിയോയാണ് പോസ്റ്റ് ചെയ്തത്, പക്ഷെ ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ള പോലെ സൂം ഒക്കെ ചെയ്ത് വേറെ വീഡിയോ ഇറക്കി. ആളുകള്‍ അത് പ്രചരിപ്പിച്ചത് ആ വസ്ത്രത്തിനടിയില്‍ ഞാന്‍ ഒന്നും ഇട്ടിട്ടില്ല എന്ന രീതിയിലാണ്.

അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. ഇടാതെ ചെയ്യുന്നവരുണ്ട്. അതെല്ലാം അവരുടെ ഇഷ്ടമാണ്. പക്ഷെ ആ വീഡിയോ കണ്ടാല്‍ ഏതൊരു പൊട്ടനും മനസിലാവും ലൈറ്റിന്റെ ഷാഡോ കൊണ്ടാണ് അവര്‍ പ്രചരിപ്പിക്കുന്ന രീതിയില്‍ ആയത്. കാരണം അതിന്റെ സേം ഫോട്ടോ ഞാന്‍ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ട്. അത് കണ്ടവരൊക്കെ എന്ത് അര്‍ത്ഥത്തിലാണ് ഞാന്‍ അതിനടിയില്‍ ഒന്നും ഇട്ടിട്ടില്ലെന്ന് പറയുക,”`മാളവിക മേനോന്‍ പറഞ്ഞു.

content highlight: actress malavika menon about her viral video