കെ.പി.സി.സിക്ക് പീതാംബരക്കുറുപ്പ് ഉള്‍പ്പെടെ പുതിയ ഭാരവാഹികള്‍
Daily News
കെ.പി.സി.സിക്ക് പീതാംബരക്കുറുപ്പ് ഉള്‍പ്പെടെ പുതിയ ഭാരവാഹികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th June 2014, 3:31 pm

[] ന്യൂദല്‍ഹി: കെ.പി.സി.സിക്ക് പുതിയ ഭാരവാഹികളെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. മുന്‍ കൊല്ലം എം.പി എന്‍. പീതാംബരക്കുറുപ്പ് കെ.പി.സി.സി വൈസ് പ്രസിഡന്റാവും. പിസി വിഷ്ണുനാഥ് എം.എല്‍.എ,  എം. ലിജു എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍.

പീതാംബരക്കുറുപ്പ് സ്ഥാനമേല്‍ക്കുന്നതോടെ കെ.പി.സിസി വൈസ് പ്രസിഡന്റുമാരുടെ എണ്ണം ആറാവും. യുവത്വത്തിന് പ്രാധാന്യം നല്‍കുവാനുള്ള രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ചെങ്ങന്നൂര്‍ എം.എല്‍.എ പി.സി വിഷ്ണുനാഥും യുത്ത്‌കോണ്‍ഗ്രസ് നേതാവ് എം.ലിജുവും ജനറല്‍ സെക്രട്ടറിമാരാവുന്നത്.