വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കണം, ശബരീനാഥന്‍ പുറത്ത്? കെ.പി.സി.സി പട്ടികയില്‍ ഹൈക്കമാന്റ് ഇടപെടല്‍
Kerala News
വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കണം, ശബരീനാഥന്‍ പുറത്ത്? കെ.പി.സി.സി പട്ടികയില്‍ ഹൈക്കമാന്റ് ഇടപെടല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th October 2021, 11:31 am

ന്യൂദല്‍ഹി: കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് ഹൈക്കമാന്റ്. കെ. സുധാകരന്‍ സമര്‍പ്പിച്ച ലിസ്റ്റിലാണ് ഹൈക്കമാന്റിന്റെ ഇടപെടല്‍.

രമണി പി. നായര്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് ആയേക്കുമെന്നാണ് സൂചന. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

മുന്‍ ഡി.സി.സി പ്രസിഡന്റുമാരെ ഭാരവാഹികളാക്കില്ലെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്.

എം.പി. വിന്‍സന്റിനും യു. രാജീവനും ഇളവ് നല്‍കില്ല. പത്മജ വേണുഗോപാലിന് മാത്രം ഇളവ് അനുവദിക്കും.

വിന്‍സന്റിനും രാജീവനും ഒന്നര വര്‍ഷം മാത്രമേ ഡി.സി.സി പ്രസിഡന്റ് പദവി വഹിക്കാനായുള്ളൂ. അത് കണക്കിലെടുത്താണ് അവര്‍ക്ക് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്.

പക്ഷേ അക്കാര്യത്തില്‍ വലിയ എതിര്‍പ്പാണ് ഗ്രൂപ്പുകളില്‍ നിന്നുണ്ടായത്.മൂന്ന് വൈസ് പ്രസിഡന്റുമാരും 15 ജനറല്‍ സെക്രട്ടറിമാരും മതിയെന്നായിരുന്നു ആദ്യധാരണ.

എന്നാല്‍, വൈസ് പ്രസിഡന്റുമാരുടെ എണ്ണം ഒന്ന് കൂട്ടി എക്സിക്യൂട്ടിവിലോ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണത്തിലോ ഒരാളെ കുറയ്ക്കുന്നത് ആലോചനയിലുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KPCC List High Command on women representation