ജയസൂര്യയെ പോലൊരു കലാകാരന്‍ എന്റെ കൂടെ ആയിരുന്നു എന്നു പറയുന്നത് എനിക്കാണ് അഭിമാനം; വെള്ളത്തിനെ കുറിച്ച് കോട്ടയം നസീര്‍
Malayalam Cinema
ജയസൂര്യയെ പോലൊരു കലാകാരന്‍ എന്റെ കൂടെ ആയിരുന്നു എന്നു പറയുന്നത് എനിക്കാണ് അഭിമാനം; വെള്ളത്തിനെ കുറിച്ച് കോട്ടയം നസീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th January 2021, 11:08 pm

കൊച്ചി: ജയസൂര്യ നായകനായി തിയേറ്ററുകളില്‍ എത്തിയ വെള്ളം സിനിമയെ അഭിനന്ദിച്ച് കോട്ടയം നസീര്‍. ജയസൂര്യ തന്നോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു എന്നത് അഭിമാനമാണെന്നും എല്ലാവരും കുടുംബസഹിതം കാണേണ്ട ചിത്രമാണ് വെള്ളമെന്നും നസീര്‍ പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ജയസൂര്യ അഭിനയിച്ച വെള്ളം സിനിമ കണ്ടു…. വര്‍ഷങ്ങള്‍ക്കുമുന്‍പ് എന്റെ മിമിക്‌സ് ട്രൂപ്പില്‍ വരുമ്പോള്‍ ജയന്‍ പറയുമായിരുന്നു… എന്നോടൊപ്പം സഹകരിക്കുന്നത്…. അദ്ദേഹത്തിന് അഭിമാനമായിരുന്നെന്ന്. ഇന്ന് ഞാന്‍ അത് തിരുത്തി പറയുന്നു…. ജയസൂര്യയെ പോലൊരു കലാകാരന്‍ എന്റെ കൂടെ ആയിരുന്നു… എന്നു പറയുന്നത് എനിക്കാണ് അഭിമാനം..എല്ലാവരും കുടുംബസഹിതം കാണേണ്ട ചിത്രമാണ് വെള്ളം’, കോട്ടയം നസീര്‍ പ്രതികരിച്ചു.

കോട്ടയം നസീറിന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് ജയസൂര്യയും രംഗത്ത് എത്തി, അവാര്‍ഡിനെക്കാള്‍ വലുതാണ് നസീറിന്റെ വാക്കുകളെന്ന് ജയസൂര്യ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ക്യാപ്റ്റന്‍ സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ – ജയസൂര്യ കുട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം ജനുവരി 22 ആണ് റിലീസ് ചെയ്തത്.

ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ നിധീഷ് നടേരിയുടെയും ബി.കെ ഹരിനാരായണന്റെയും വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയത്.

സംയുക്താ മേനോന്‍, സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, അധീഷ് ദാമോദര്‍, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

ഇതിന് പുറമേ മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kottayam Nazir congratulated actor Jayasurya after watching vellam movie