റാന്നിയിലെ ബേക്കറി കഥ; അജു വര്‍ഗീസ് നായകനാവുന്ന സാജന്‍ ബേക്കറി; ട്രെയ്‌ലര്‍ പുറത്തുവിട്ടു
Malayalam Cinema
റാന്നിയിലെ ബേക്കറി കഥ; അജു വര്‍ഗീസ് നായകനാവുന്ന സാജന്‍ ബേക്കറി; ട്രെയ്‌ലര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th January 2021, 7:02 pm

കമലയ്ക്ക് ശേഷം അജു വര്‍ഗീസ് നായകനാവുന്ന പുതിയ ചിത്രം സാജന്‍ ബേക്കറിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഫണ്‍ന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ ചന്തുവാണ്.

എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ അനീഷ് മോഹന്‍ സഹനിര്‍മാണം ചെയുന്ന ചിത്രത്തില്‍ അജു വര്‍ഗീസിന് പുറമെ ലെന, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍, ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റാന്നിയിലെ ഒരു ബേക്കറിയും അതിന്റെ നടത്തിപ്പുകാരും അവരുടെ ജീവിതവുമൊക്കെ പ്രമേയമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ചിത്രസംയോജനം അരവിന്ദ് മന്മഥന്‍, വസ്ത്രാലങ്കാരം ബുസ്സി, കലാസംവിധാനം എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍ എന്നിവരാണ്.ഫെബ്രുവരി 12നാണ് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:   Actor Aju Varghese in lead role Sajan Bakery new malayalam movie trailer has been released