താരകുടുംബത്തിൽ നിന്നും സിനിമയിലേക്ക് വന്ന നടനാണ് അനു മോഹൻ. ചട്ടമ്പിനാടിൽ മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടാണ് സിനിമയിലേക്ക് വരുന്നത്. പിന്നീട് ഓർക്കൂട്ട് ഓർമ്മക്കൂട്ട് എന്ന സിനിമയിൽ അഭിനയിച്ചുവെങ്കിലും, രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത ദുൽഖർ ചിത്രം തീവ്രത്തിലെ വില്ലൻ കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി.
സിനിമാ കുടുംബമായതുകൊണ്ട് ചെറുപ്പം മുതൽ സിനിമാസെറ്റുകളിൽ പോകുമായിരുന്നെന്നും അങ്ങനെ ചട്ടമ്പിനാടിൻ്റെ സെറ്റിൽ പോയപ്പോൾ മമ്മൂട്ടിയുടെ ചെറുപ്പം അഭിനയിക്കാൻ അവസരം കിട്ടിയതെന്നും അനു മോഹൻ പറഞ്ഞു.
അത് സിനിമാജീവിതത്തിലെ വഴിത്തിരിവ് ആയിരുന്നെന്നും തീവ്രം എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രം മുതലാണ് സിനിമയെ സീരിയസ് ആയി കാണാൻ തുടങ്ങിയതെന്നും നടൻ പറയുന്നു.
തനിക്ക് തുടക്കത്തിൽ ടെൻഷനുണ്ടായിരുന്നെന്നും കൊട്ടാരക്കരയുടെ പേരക്കുട്ടി എന്നുപറഞ്ഞാണ് പലരും പരിചയപ്പെടുത്തുന്നതെന്നും അനു മോഹൻ കൂട്ടിച്ചേർത്തു. നാന വാരികയോട് സംസാരിക്കുകയായിരുന്നു അനു മോഹൻ.
‘സിനിമാകുടുംബമായത് കൊണ്ട് ചെറുപ്പം മുതൽ സിനിമാസെറ്റുകളിലും നാടകക്കളരികളിലെല്ലാം പോകുമായിരുന്നു. ചട്ടമ്പിനാടിന്റെ സെറ്റിൽ പോയപ്പോൾ മമ്മൂക്കയാണ് മമ്മൂക്കയുടെ ചെറുപ്പം അഭിനയിക്കാൻ ഇവൻ മതിയെന്ന് പറയുന്നത്.
അത് സിനിമാജീവിതത്തിലെ വഴിത്തിരിവായിരുന്നു. പിന്നീട് ഓർക്കൂട്ട് ഓർമ്മക്കൂട്ട് എന്ന സിനിമയിൽ അഭിനയിച്ചുവെങ്കിലും എൻ്റെ സുഹൃത്ത് കൂടിയായ രൂപേഷ് പീതാംബരന്റെ തീവ്രം എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചാണ് സിനിമയെ സീരിയസായി കാണുന്നത്.
മുത്തശ്ശനും അമ്മാവനും അമ്മയും ചേട്ടനുമൊക്കെ നിറഞ്ഞു നിൽക്കുന്ന സിനിമയിലേക്ക് ഞാൻ വരുമ്പോൾ തുടക്കത്തിൽ എനിക്ക് ടെൻഷനുണ്ടായിരുന്നു. കൊട്ടാരക്കരയുടെ പേരക്കുട്ടി എന്നുപറഞ്ഞാണ് പലരും പരിചയപ്പെടുത്തുന്നത്.’ അനു മോഹൻ പറയുന്നു.
Content Highlight: Kottarakkara’s grandson; But the turning point was those words spoken by Mammookka says Anu Mohan