'നിങ്ങള്‍ വിളിച്ചിട്ടല്ലേ സര്‍ദേശായി ഞാന്‍ സംസാരിക്കുന്നത്, ഞാനല്ലല്ലോ നിങ്ങളെ വിളിച്ചത്; പി.ആര്‍ വര്‍ക്കെന്ന പ്രതിപക്ഷ ആരോപണത്തിന് ആരോഗ്യമന്ത്രിയുടെ മറുപടി
COVID-19
'നിങ്ങള്‍ വിളിച്ചിട്ടല്ലേ സര്‍ദേശായി ഞാന്‍ സംസാരിക്കുന്നത്, ഞാനല്ലല്ലോ നിങ്ങളെ വിളിച്ചത്; പി.ആര്‍ വര്‍ക്കെന്ന പ്രതിപക്ഷ ആരോപണത്തിന് ആരോഗ്യമന്ത്രിയുടെ മറുപടി
ന്യൂസ് ഡെസ്‌ക്
Friday, 22nd May 2020, 7:58 pm

മുംബൈ: കൊവിഡ് പ്രതിരോധത്തില്‍ കേരളസര്‍ക്കാരും ആരോഗ്യവകുപ്പും പി.ആര്‍ വര്‍ക്ക് നടത്തുന്നുവെന്ന ആരോപണത്തോട് പ്രതികരിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇന്ത്യാടുഡേയില്‍ രജ്ദീപ് സര്‍ദേശായിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പി.ആര്‍ വര്‍ക്ക് നടത്തുന്നുവെന്നാണല്ലോ പ്രതിപക്ഷം ആരോപിക്കുന്നത് എന്നായിരുന്നു സര്‍ദേശായിയുടെ ചോദ്യം. എന്നാല്‍ അവരെന്താണ് അങ്ങനെ പറയുന്നതെന്നറിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

‘അവരെന്താണ് പറയുന്നതെന്ന് എനിക്കറിയില്ല, ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടാണോ നിങ്ങള്‍ എന്നെ ഈ പരിപാടിയിലേക്ക് വിളിച്ചത്. നിങ്ങള്‍ എന്നെ വിളിക്കുന്നു ഞങ്ങള്‍ മറുപടി പറയുന്നു. ഗാര്‍ഡിയനില്‍ നിന്നും വിളിക്കുന്നതും അങ്ങനെയാണ്’, മന്ത്രി പറഞ്ഞു.

രോഗപ്രതിരോധത്തിന് കേരളത്തില്‍ തങ്ങള്‍ കഠിനമായി പ്രയ്തനിക്കുന്നു. മൂന്നാം ഘട്ടമാണ് ഇപ്പോള്‍ കേരളം നേരിടുന്നതെന്നും മന്ത്രി പറഞ്ഞു.

‘അതത്ര എളുപ്പമല്ല. ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. വൈറസിനെ നിയന്ത്രിക്കുകയും പൊതുജീവിതം സുഗമമാക്കുകയും വേണമെന്ന രണ്ട് കാര്യങ്ങളിലാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നത്’, മന്ത്രി പറഞ്ഞു.

ഇത് എന്റെ മാത്രം ജോലിയല്ല. ഞാന്‍ എന്റെ ടീമിനെ കോര്‍ഡിനേറ്റ് ചെയ്യുന്നു. മുഖ്യമന്ത്രിയാണ് ഇതിന്റെ മുന്‍നിരയിലുള്ളത്. അദ്ദേഹം തുടര്‍ച്ചയായി യോഗങ്ങള്‍ ചേര്‍ന്ന് എല്ലാ നിര്‍ദേശങ്ങളും നല്‍കുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: