വടകരയില്‍ കെ.കെ രമ മത്സരിക്കും; യു.ഡി.എഫ് പിന്തുണയ്ക്കുമെന്ന് ചെന്നിത്തല
Kerala Election 2021
വടകരയില്‍ കെ.കെ രമ മത്സരിക്കും; യു.ഡി.എഫ് പിന്തുണയ്ക്കുമെന്ന് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th March 2021, 7:00 pm

കോഴിക്കോട്: വടകരയില്‍ ആര്‍.എം.പി നേതാവ് കെ.കെ രമ മത്സരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മത്സരിക്കാന്‍ രമ സന്നദ്ധത അറിയിച്ചെന്നും യു.ഡി.എഫ് പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തെ രമ മത്സരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ വടകര സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞിരുന്നു.

നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് കെ.കെ. രമ വ്യക്തമാക്കിയിരുന്നു. എന്‍. വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്‍.എം.പിയിലെ നീക്കങ്ങള്‍.

വടകരയിലേക്ക് കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ ആലോചിച്ചിരുന്നില്ല. ദല്‍ഹിയിലെ കൂടിയാലോചനകള്‍ക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍.എം.പി നേതാക്കളുമായി ടെലിഫോണില്‍ ആശയവിനിമയം നടത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KK Rama Vadakara RMP Kerala Election 2021