ഗാന്ധിനഗര്‍: ഗുജറാത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്‌നി സ്റ്റഡീസ് ആന്‍ഡ് റിസേര്‍ച്ച് സെന്ററില്‍ അനധികൃത മരുന്ന് പരീക്ഷണത്തെ തുടര്‍ന്ന് 741 രോഗികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താതെ ഗുജറാത്ത് സര്‍ക്കാര്‍. 1999-2017 വരെയുള്ള കാലയളവില്‍ സ്‌റ്റെം സെല്‍ തെറാപ്പി ചെയ്ത 2352 രോഗികളില്‍ 741 പേരാണ് മരണപ്പെട്ടത്.
ഇത്രയും രോഗികള്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും പ്രതികരിക്കാതെയിരിക്കുകയാണ് സര്‍ക്കാരും അധികൃതരും. അഹമ്മദാബാദ് കോര്‍പ്പറേഷന്‍ ആശുപത്രിയിലെ മരുന്ന് പരീക്ഷണത്തിനായി ഡോക്ടര്‍മാര്‍ പണം കെട്ടിവെച്ച സംഭവം പുറത്ത് വന്നതോടെയാണ് വൃക്ക രോഗികളുടെ മരണവും ചര്‍ച്ചയായത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്‌നി സ്റ്റഡീസ് ആന്‍ഡ് റിസേര്‍ച്ച് സെന്ററില്‍ അനുമതി ഇല്ലാതെയാണ് സ്‌റ്റെം സെല്‍ പരീക്ഷണങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സംഭവത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇതേ കാലയളവില്‍ നടത്തിയ വൃക്ക മാറ്റിവെക്കലുകളും അന്വേഷിക്കും. സാധാരണഗതിയില്‍ വൃക്ക മാറ്റിവെക്കല്‍ നിയമപ്രകാരം ഇന്ത്യയില്‍ നിന്നുള്ള രോഗികള്‍ക്കാണ് വിദേശികളേക്കാള്‍ വൃക്ക മാറ്റിവെക്കാന് മുന്‍ഗണന. ഇത് പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും.
വൃക്ക രോഗികളില്‍ സ്‌റ്റെം തെറാപ്പി ചെയ്തവരില്‍ 91% രോഗികളിലും പരാജയമായിരുന്നു ഫലം. കൂടാതെ ഇതില്‍ വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയ നടത്തിയവില്‍ 569 പേരില്‍ ശസ്ത്രക്രിയ വിജയിച്ചിരുന്നില്ല. 110 രോഗികളില്‍ സങ്കീര്‍ണതകള്‍ കാരണം വൃക്ക മാറ്റിവെക്കാനും സാധിച്ചില്ല.
തുടര്‍ന്ന് 2017ലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്‌നി സ്റ്റഡീസ് ആന്‍ഡ് റിസേര്‍ച്ച് സെന്ററില്‍ സ്‌റ്റെം പരീക്ഷണം നിര്‍ത്തിയത്. അന്ന് ചികിത്സാപ്പിഴവ് മൂലമുണ്ടായ മരണങ്ങള്‍ മൂടിവെക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം അനാവശ്യ ആന്‍ജിയോപ്ലാസ്റ്റി നടത്തിയതിനെച്ചൊല്ലി രണ്ട് രോഗികള്‍ മരിച്ചിരുന്നു. ബി.ജെ.പി
Content Highlight: 741 kidney patients die in Gujarat government hospital; government fails to investigate