എന്തുകൊണ്ട് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്തില്ല?; കെ.ജി ജോര്‍ജ് പറയുന്നു
Malayalam Cinema
എന്തുകൊണ്ട് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്തില്ല?; കെ.ജി ജോര്‍ജ് പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st July 2020, 8:26 am

കൊച്ചി: മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാനാകാത്തത് നഷ്ടമാണെന്ന് സംവിധായകന്‍ കെ.ജി ജോര്‍ജ്. ലാല്‍ ഒറിജിനല്‍ നടനാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമം ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാലിനെ വെച്ച് സിനിമ ചെയ്യാനാകാത്തത് വലിയ നഷ്ടമായിപ്പോയി. ഒരു സിനിമ പ്ലാന്‍ ചെയ്തതാണ്. അത് നടന്നില്ല’, കെ.ജി ജോര്‍ജ് പറഞ്ഞു.

കരിയറിന്റെ തുടക്കകാലത്ത് മമ്മൂട്ടി കെ.ജി ജോര്‍ജിന്റെ സിനിമകളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ 20 ഓളം സിനിമകള്‍ ചെയ്‌തെങ്കിലും മോഹന്‍ലാല്‍ ജോര്‍ജിന്റെ സിനിമകളില്‍ അഭിനയിച്ചിരുന്നില്ല.

അതേസമയം മമ്മൂട്ടി ഡെഡിക്കേറ്റഡായ നടനാണെന്നും അദ്ദേഹം പറഞ്ഞു.

‘മമ്മൂട്ടി ഡെഡിക്കേറ്റഡ് ആണ്. ഹാര്‍ഡ് വര്‍ക്ക് ചെയ്യും. ജീവിതം മുഴുവന്‍ സിനിമയാണ്. ഇത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ആക്ടറില്ല. ഇപ്പോള്‍ കാണണമെന്ന് തോന്നാറുള്ള ആളാണ്’, കെ.ജി ജോര്‍ജ് പറയുന്നു.

മമ്മൂട്ടി സ്വയം പഠിച്ചുവളര്‍ന്ന് ഉന്നതിയിലെത്തിയ നടനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ