എഡിറ്റര്‍
എഡിറ്റര്‍
കേരളത്തിനെതിരെ നുണ പ്രചരണം; റിപ്പബ്ലിക്കിന്റെ പേജില്‍ റേറ്റിംഗ് ചെയ്ത് മലയാളികളുടെ പൊങ്കാല
എഡിറ്റര്‍
Monday 7th August 2017 6:27pm

കോഴിക്കോട്: കേരളം ഒരു ‘ഭീകര’ സംസ്ഥാനമാണെന്ന് പ്രചരണം നടത്തുന്നതില്‍ അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനലിന്റെ പങ്ക് വളരെ വലുതാണ്. സംഘ പരിവാര്‍ ശക്തികളുടെ ഹിഡന്‍ അജണ്ട കേരളത്തില്‍ നടപ്പാക്കാനും ദേശീയതലത്തില്‍ കേരളത്തെ അപകീര്‍ത്തി പെടുത്താനും റിപ്പബ്ലിക്ക് കിണഞ്ഞു ശ്രമിക്കുകയാണ്.

എന്നാല്‍ കേരളത്തിനെതിരായ ഈ ദുഷ്പ്രചരണത്തിനെതിരെ മലയാളികള്‍ ഒറ്റ കെട്ടായി പ്രതികരിക്കുകയാണ് ഇപ്പോള്‍.കേരളത്തിനെതിരായ ഹേറ്റ് ക്യാംപെയിനില്‍ വലിയ പങ്ക് വഹിക്കുന്ന റിപ്പബ്ലിക്ക് ചാനലിന് ഫേസ്ബുക്കില്‍ വളരെ കുറഞ്ഞ റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ തിരിച്ചടിക്കുന്നത്. ഇതോടെചാനലിന്റെ ഫേസ്ബുക്ക് പേജിന്റെ റേറ്റിംഗ് കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
അഞ്ചില്‍ ഒരു സ്റ്റാര്‍ റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ റിപ്പബ്ലിക്ക് ചാനലിനെതിരെ പ്രതിഷേധിക്കുന്നത്. കൂടാതെ മലയാളത്തിലും ഇംഗ്ലീഷിലുമായി പൊങ്കാല തന്നെ ഫേസ്ബുക്ക് പേജില്‍ അവര്‍ നടത്തുന്നുണ്ട്.


Also Read: ‘പിണറായി വിജയന്‍ മുഖ്യ കൊലയാളി, സി.പി.ഐ.എം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറര്‍’; ഇടത് സര്‍ക്കാരിനെതിരെ ബി.ജെ.പി ദേശീയ നേതൃത്വം


തെറ്റായ വാര്‍ത്ത കൊടുത്ത് തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന അര്‍ണാബ് ജേണലിസമല്ല ജീര്‍ണലിസമാണ് നടത്തുന്നതെന്ന് ഇവര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ശശിതരൂരിനെ വാര്‍ത്തക്കായി ശല്ല്യം ചെയ്തതിനെ കോടതി അര്‍ണാബിന്റെ ചാനലിനെ വിമര്ശിച്ചിരുന്നു. നിശബദനാകാനുള്ള ശശിതരൂരിന്റെ അവകാശം ചോദ്യം ചെയ്യരുതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ബി.ജെ.പിയുടെ രാജ്യസഭാ എം.പിയായിട്ടുള്ള രാജീവ് ചന്ദ്രശേഖറിന്റെ അനുഗ്രഹാശ്ശിസുകളോടെയാണ് റിപ്പബ്ലിക്കിന്റെ പ്രവര്‍ത്തനം.

Advertisement