കള്ളുഷാപ്പുകള്‍ ബുധനാഴ്ച തുറക്കും; ഇരുന്ന് കുടിക്കാന്‍ അനുവദിക്കില്ല
Kerala News
കള്ളുഷാപ്പുകള്‍ ബുധനാഴ്ച തുറക്കും; ഇരുന്ന് കുടിക്കാന്‍ അനുവദിക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th May 2020, 10:55 pm

 

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ ബുധനാഴ്ച തുറക്കും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കണം ഷാപ്പുകള്‍ തുറക്കേണ്ടതെന്ന് അനുമതി നല്‍കി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. രാവിലെ ഒമ്പത് മുതല്‍ രാത്രി ഏഴ് വരെയായിരിക്കും പ്രവര്‍ത്തന സമയം.

ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ കള്ളുവരെ ലഭിക്കും. ഷാപ്പുകളില്‍ ഇരുന്നു കുടിയ്ക്കാന്‍ അനുമതിയില്ലെന്ന് ഉത്തരവുണ്ട്. കുപ്പിയോ പാത്രവുമായോ എത്തുന്നവര്‍ക്ക് കള്ള് വീട്ടില്‍ കൊണ്ടുപോകാം.

ഒരേ സമയം അഞ്ച് പേരില്‍ കൂടുതല്‍ ക്യൂവില്‍ ഉണ്ടാവാന്‍ പാടില്ല. ആവശ്യമായ തൊഴിലാളികളെ മാത്രമേ ഷാപ്പില്‍ അനുവദിക്കൂ.

ക്യൂവില്‍ നില്‍ക്കുന്നവരും തൊഴിലാളികളും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ശാരീരികാകലവും പാലിക്കണം. സംസ്ഥാനത്താകെ 3,590 ഷാപ്പുകളാണുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.