ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 20 കൊവിഡ് മരണം; അഹമ്മബാദില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം 6,000 കടന്നു
COVID-19
ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 20 കൊവിഡ് മരണം; അഹമ്മബാദില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം 6,000 കടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th May 2020, 10:41 pm

അഹമ്മദാബാദ്: തിങ്കളാഴ്ച 513 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഗുജറാത്തില്‍ ആകെ രോഗികളുടെ എണ്ണം 8542 ആയി. 24 മണിക്കൂറിനിടെ മരിച്ചത് 20 പേരാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. 235 പേര്‍ തിങ്കളാഴ്ച രോഗമുക്തരായി.

അഹമ്മദാബാദില്‍ മാത്രം തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 268 കൊവിഡ് കേസുകളാണ്. ഇതോടെ ജില്ലയില്‍ ആകെ രോഗികളുടെ എണ്ണം 6,086 ആയി. തിങ്കളാഴ്ച ഗുജറാത്തില്‍വ റിപ്പോര്‍ട്ട് ചെയ്ത 20 മരണങ്ങളില്‍ 19 എണ്ണവും അഹമ്മദാബാദില്‍ നിന്നാണ്. ഇതോടെ ഇവിടുത്തെ ആകെ മരണസംഖ്യ 400 ആയി ഉയര്‍ന്നു.

സംസ്ഥാനത്തെ കൊവിഡ് രോഗികളില്‍ 31 പേര്‍ വെന്റിലേന്ററിലാണ്. 1,16,471 പേരെയാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക