കേരള സ്‌റ്റോറി 2വിന് പ്രദര്‍ശനാനുമതി
Entertainment news
കേരള സ്‌റ്റോറി 2വിന് പ്രദര്‍ശനാനുമതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th February 2026, 4:39 pm

ദി കേരള സ്റ്റോറി 2വിന് പ്രദര്‍ശനാനുമതി. സിനിമയ്ക്ക് 15 ദിവസത്തേക്ക് പ്രദര്‍ശനാനുമതി തടഞ്ഞ ഹൈക്കോടതി സിഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെയുള്ള അപ്പീലിലാണ് സിനിമ റിലീസ് ചെയ്യാന്‍ അനുമതി ലഭിച്ചത്. ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധര്മാധികാരിയും പി.വി ബാലകൃഷ്ണനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.

സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ചിത്രം പ്രദര്‍ശനാര്‍ഹമാണെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിലും ട്രെയ്‌ലറിനും നേരെ വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ടീസറും ട്രെയ്‌ലറും ചിത്രത്തിന്റെ ഭാഗമല്ലെന്ന പരാമര്‍ശം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.

Content Highlight: Kerala Story 2 gets screening permission