സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിമിഷാ സജയന്‍ മികച്ച നടി, സൗബിനും, ജയസൂര്യയും മികച്ച നടന്മാര്‍
Kerala State Film Award
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിമിഷാ സജയന്‍ മികച്ച നടി, സൗബിനും, ജയസൂര്യയും മികച്ച നടന്മാര്‍
ന്യൂസ് ഡെസ്‌ക്
Wednesday, 27th February 2019, 12:21 pm

 

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നിമിഷാ സജയനാണ് മികച്ച നടി. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിന്‍ സാഹിറും പങ്കിട്ടു.

മികച്ച ചലച്ചിത്ര ഗ്രന്ഥം: എം. ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍
മികച്ച സംവിധായകന്‍: ശ്യാമപ്രസാദ്
മികച്ച സ്വഭാവ നടന്‍: ജോജു ജോര്‍ജ്
മികച്ച തിരക്കഥാകൃത്ത്: മുഹസിന്‍ പരാരി, സക്കരിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച കഥാകൃത്ത്: ജോയ് മാത്യു
മികച്ച ഛായാഗ്രാഹകന്‍: കെ.യു മോഹനന്‍
പശ്ചാത്തല സംഗീതം: ബിജിപാല്‍
മികച്ച പിന്നണി ഗായകന്‍: വിജയ് യേശുദാസ്
മികച്ച നവാഗത സംവിധായകന്‍: സക്കരിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച ചിത്രം: കാന്തന്‍, ദ ലവര്‍ ഓഫ് കളര്‍
മികച്ച രണ്ടാമത്തെ ചിത്രം: സണ്‍ഡേ
മികച്ച സ്വഭാവ നടി: സാവിത്രി ശ്രീധരന്‍, സരസ ബാലുശേരി
മികച്ച പിന്നണി ഗായിക: ശ്രേയ ഘോഷാല്‍ (ആമി)
ഗാനരചന: ഹരിനാരായണന്‍
ഛായാഗ്രഹണം: കെ.യു മോഹനന്‍ (കാര്‍ബണ്‍)