എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ബുധനാഴ്ച
SSLC
എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ബുധനാഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th July 2021, 9:34 pm

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ബുധനാഴ്ച (ജൂലായ് 14) പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പി.ആര്‍.ഡി. ചോംബറില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും.

ഫല പ്രഖ്യാപനത്തിന് ശേഷം keralapareekshabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in, results.kerala.nic.in, prd.kerala.gov.in, sitekerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും.

പരീക്ഷാ ഫലം അംഗീകരിക്കാന്‍ ചൊവ്വാഴ്ച പരീക്ഷാ ബോര്‍ഡ് യോഗം ചേരും. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഏപ്രില്‍ എട്ട് മുതല്‍ 28 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടത്തിയിരുന്നത്.

ഇതോടൊപ്പം ടി.എച്ച്.എസ്.എല്‍.സി. (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി. (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.