'ഇച്ചാക്ക.... അദ്ദേഹത്തിന് കൂടി മനസിലാകട്ടെ... ഇംഗ്ലീഷില്‍ പറ'; മമ്മൂട്ടിയോട് മോഹന്‍ലാല്‍; വൈറല്‍ വീഡിയോ
Entertainment news
'ഇച്ചാക്ക.... അദ്ദേഹത്തിന് കൂടി മനസിലാകട്ടെ... ഇംഗ്ലീഷില്‍ പറ'; മമ്മൂട്ടിയോട് മോഹന്‍ലാല്‍; വൈറല്‍ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th July 2021, 8:51 pm

മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സൗഹൃദം ഏറെ പ്രശസ്തമാണ്. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.

ഇപ്പോഴിതാ ഇത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് വെച്ചുനടന്ന ഒരു പരിപാടിക്കിടെയുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ബാബുരാജ് സംഗീത അക്കാദമി സ്ഥാപിക്കുന്നതിനായുള്ള ധനസമാഹരണത്തിനായി നടത്തിയ താരസംഗമത്തിന് ഉദ്ഘാടനത്തിനായി എത്തിയത് ഷാരൂഖ് ഖാന്‍ ആയിരുന്നു.

ഷാരുഖിനെ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നായിരുന്നു സ്വാഗതം ചെയ്തത്. ആദ്യം മോഹന്‍ലാല്‍ ഷാരൂഖ് ഖാനെ സ്വാഗതം ചെയ്തു. പിന്നീട് മമ്മൂട്ടി ഷാരൂഖിനെ സ്വാഗതം ചെയ്യുന്നതിനിടെ ഇടയ്ക്ക് മോഹന്‍ലാല്‍ മമ്മൂട്ടിയെ തടസപ്പെടുത്തി.

‘ഇച്ചാക്ക… അദ്ദേഹത്തിന് കൂടി മനസിലാകട്ടെ… ഇംഗ്ലീഷില്‍ പറ’ എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതുകേട്ട് ചിരിച്ച മമ്മൂട്ടി ഷാരൂഖിനെ ഇംഗ്ലീഷില്‍ സ്വാഗതം ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് ജയറാം ഷാരൂഖ് ഖാനെ സ്റ്റേജിലേക്ക് ആനയിക്കുകയും ചെയ്തു. ഓര്‍ബിറ്റ് വീഡിയോ വിഷന്‍ ആണ് ഈ വീഡിയോ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Mohanlal mammootty funny moments in Stage about English