യുവതിയെ കസ്റ്റഡിയിലെടുത്തത് അറിയിക്കാന്‍ സ്ത്രീവിരുദ്ധ 'ഡയലോഗുമായി' കേരള പൊലീസ്;  മീഡിയാ പേജിലൂടെ വീഡിയോ
kERALA NEWS
യുവതിയെ കസ്റ്റഡിയിലെടുത്തത് അറിയിക്കാന്‍ സ്ത്രീവിരുദ്ധ 'ഡയലോഗുമായി' കേരള പൊലീസ്; മീഡിയാ പേജിലൂടെ വീഡിയോ
ന്യൂസ് ഡെസ്‌ക്
Sunday, 6th October 2019, 1:40 pm

സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതറിയിക്കാന്‍ പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ചത് സ്ത്രീവിരുദ്ധ ഡയലോഗ്. കേരളാപൊലീസിന്റെ മീഡിയ പേജിലാണ് വീഡിയോ പങ്കുവെച്ചത്. മാഡത്തിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്ന് പരിഹസിച്ചാണ് വീഡിയോയുടെ തലക്കെട്ട്.

യുവതി സെക്യൂരിറ്റി ജീവനക്കാരനെ തല്ലുന്ന വീഡിയോക്ക് സ്ത്രീവിരുദ്ധ ഡയലോഗെന്ന് വിലയിരുത്തുന്ന ദി കിംഗ് സിനിമയിലെ ഡയലോഗാണ് ചേര്‍ത്തിരിക്കുന്നത്. ‘മേലിലൊരാണിന്റെയും മുഖത്തിന് നേരെ ഉയരില്ല നിന്റെ ഈ കയ്യ്’എന്ന ഡയലോഗും മ്യൂസിക്കും ചേര്‍ത്താണ് വീഡിയോ ഫേസ്ബുക്കില്‍ ഇട്ടിട്ടുള്ളത്.


യുവതിയുടെ വണ്ടി എടുത്തുമാറ്റുന്ന സെക്യൂരിറ്റി ജീവനക്കാരനെ യുവതി അടിക്കുന്നതാണ് വീഡിയോയിലുള്ളത്. സംഭവത്തില്‍ യുവതിയെ ആലുവ പൊലീസ് കസ്റ്റടിയിലെടുത്തതായും പറയുന്നുണ്ട്.