എല്ലാം തല്ലിപ്പൊളിക്കുന്നതല്ല പ്രതിപക്ഷ പ്രവര്‍ത്തനം; ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നെന്ന് ഉമ്മന്‍ചാണ്ടി
kERALA NEWS
എല്ലാം തല്ലിപ്പൊളിക്കുന്നതല്ല പ്രതിപക്ഷ പ്രവര്‍ത്തനം; ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നെന്ന് ഉമ്മന്‍ചാണ്ടി
ന്യൂസ് ഡെസ്‌ക്
Saturday, 23rd May 2020, 6:33 pm

തിരുവനന്തപുരം: എല്ലാം തല്ലിപ്പൊളിക്കുന്നതും ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നെഞ്ചില്‍ കല്ലെറിയുന്നതുമാണ് പ്രതിപക്ഷ പ്രവര്‍ത്തനമെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ പ്രവര്‍ത്തനത്തില്‍ സി.പി.ഐ.എമ്മുമായി യു.ഡി.എഫിനെ താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

‘ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. അത് ചെയ്യുന്നുണ്ട്’, ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജനാധിപത്യ ശൈലി ഉള്‍ക്കൊണ്ടും യു.ഡി.എഫിനും കോണ്‍ഗ്രസിനും യോജിക്കുന്ന െൈശലി ഉള്‍ക്കൊണ്ടും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം നല്ലനിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കൊവിഡിന്റെ തുടക്കംമുതല്‍ മദ്യവിതരണവുമായി ബന്ധപെട്ടാണ് സംസ്ഥാനത്ത് വിവാദം. ഈ സമയത്ത് മദ്യത്തിനാണോ മുന്‍ഗണന നല്‍കേണ്ടത്. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നത് നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: