ഗവര്‍ണറുടെ പുതിയ നിയമോപദേഷ്ടാവ് സ്വര്‍ണ കടത്തുക്കേസിലെ പ്രതിയുടെ അഭിഭാഷകന്‍
Kerala News
ഗവര്‍ണറുടെ പുതിയ നിയമോപദേഷ്ടാവ് സ്വര്‍ണ കടത്തുക്കേസിലെ പ്രതിയുടെ അഭിഭാഷകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th November 2022, 3:32 pm

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ നിയമോപദേഷ്ടാവ് സ്വര്‍ണ കടത്തുക്കേസിലെ പ്രതിയുടെ അഭിഭാഷകന്‍. തിരുവനന്തപുരം സ്വര്‍ണ കടത്തുക്കേസിലെ ഒന്നാം പ്രതിയായ സരിത്തിന്റെ അഭിഭാഷകനായിരുന്ന ഗോപകുമാരന്‍ നായരെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ നിയമോപദേഷ്ടാവായി നിയമിച്ചത്.

റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിടുന്നത്. ചൊവ്വാഴ്ച നിയമോപദേഷ്ടാവായി നിയോഗിക്കപ്പെട്ടതുസംബന്ധിച്ച രേഖകളാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്.

സുപ്രീം കോടതിയിലടക്കം സീനിയര്‍ അഭിഭാഷകനായിരുന്ന ഗോപകുമാരന്‍ നായര്‍. ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങിയ ചുമതലകളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

ഗവര്‍ണറുടെ നിയമോപദേഷ്ടാവ് അഡ്വ. ജെയ്ജു ബാബുവും ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ അഡ്വ. എം.യു.വിജയലക്ഷ്മിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഹൈക്കോടതിയില്‍ ഗവര്‍ണര്‍ക്ക് വേണ്ടി ഇന്നലെയും ഇരുവരും ഹാജരായിരുന്നു. പിന്നാലെയായിരുന്നു അപ്രതീക്ഷിത രാജി.


CONTENT HIGHLIGHT: Kerala Governor Arif Muhammad Khan’s new legal advisor is the lawyer of the accused in the gold smuggling case