ഓണം ഇക്കുറി 'പൊളിക്കും'; സംസ്ഥാനതല ആഘോഷങ്ങള്‍ക്കായി 7.47 കോടി
Kerala News
ഓണം ഇക്കുറി 'പൊളിക്കും'; സംസ്ഥാനതല ആഘോഷങ്ങള്‍ക്കായി 7.47 കോടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st July 2022, 5:50 pm

തിരുവനന്തപുരം: സംസ്ഥാനതല ഓണം വാരാഘോഷത്തിന് 7.47 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും ഓണം വാരാഘോഷം ഇല്ലായിരുന്നു. അവസാനമായി ഓണഘോഷം സംസ്ഥാനത്ത് നടന്നത് 2019 ലാണ്.

ഇക്കൊല്ലം സെപ്റ്റംബര്‍ ആറ് മുതല്‍ 12 വരെയാണ് ഓണാഘോഷം സംഘടിപ്പിക്കാന്‍ തീരുമാനമായത്. എട്ട് ലക്ഷം മുതല്‍ 36 ലക്ഷം വരെയാണ് വിവിധ ജില്ലകള്‍ക്ക് ഓണാഘോഷത്തിനായി അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയ്ക്ക് സര്‍ക്കാര്‍ 27 ലക്ഷമാണ് അനുവദിച്ചത്. കൊല്ലം ജില്ലയ്ക്ക് 27 ലക്ഷം, കണ്ണൂര്‍ 27 ലക്ഷം, എറണാകുളം 36 ലക്ഷം, കോഴിക്കോട് 36 ലക്ഷം, തൃശൂര്‍ 30 ലക്ഷം, ആലപ്പുഴ, പത്തനംതിട്ട , കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ക്ക് 8 ലക്ഷം വീതവും ജില്ലകള്‍ക്കായി സര്‍ക്കാര്‍ ഓണാഘോഷത്തിന് അനുവദിച്ചു.

സംസ്ഥാനതല ഓണാഘോഷത്തിന് അഞ്ച് കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഡി.റ്റി.പി.സി മുഖേന നടക്കുന്ന ജില്ലാ തല ഓണാഘോഷത്തിന് 2.47 കോടിയും അനുവദിച്ചിട്ടുണ്ട്.

Content Highlight: Kerala government planning to celebrate grand onam this year