പ്രളയക്കെടുതി; കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 45000 കോടി രൂപ വേണമെന്ന് ഐക്യരാഷ്ട്രസഭ
Kerala Flood
പ്രളയക്കെടുതി; കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 45000 കോടി രൂപ വേണമെന്ന് ഐക്യരാഷ്ട്രസഭ
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 4:48 pm

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 45000 കോടി രൂപ വേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭ. ഭാവിയില്‍ പ്രളയം തടയാന്‍ കേരളം നെതര്‍ലാന്റ് മാതൃകയില്‍ ജലനയം രൂപികരിക്കണമെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

യു.എന്‍ സംഘം റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറി. കുട്ടനാടിനുവേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. പ്രളയസാധ്യതാ മേഖലകളില്‍ ജനവാസം കുറയ്ക്കണമെന്നും യു.എന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള 11 ഏജന്‍സികളാണ് സംസ്ഥാനത്ത് പഠനം നടത്തിയത്. യുനിസെഫ്, യുനെസ്‌കോ, ലോകാരോഗ്യസംഘടന, ഐ.എല്‍.ഒ, എഫ്.എ.ഒ, ഡബ്ല്യു.എഫ്.പി, യു.എന്‍.എഫ്.പി.എ, യു.എന്‍.ഡി.പി, യു.എന്‍.ഇ.പി, യു.എന്‍ വിമന്‍, യുഎന്‍ ഹാബിറ്റാറ്റ് സംഘടനകളിലെ ഉദ്യോഗസ്ഥരാണ് പ്രളയബാധിത മേഖലകളില്‍ പഠനം നടത്തിയത്.

ALSO READ: മുസ്‌ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന ഹിന്ദുമഹാസഭയുടെ ഹരജി ഹൈക്കോടതി തള്ളി

ഏജന്‍സികളുടെ ഉന്നത ഉദ്യോഗസ്ഥര്‍ പഠനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നേരിട്ടു പരിശോധനയ്ക്കെത്തിയിരുന്നു. ദുരന്തത്തിനുശേഷമുള്ള പുനര്‍നിര്‍മാണത്തിനു ലോകത്തിലെ മികച്ച മാതൃകകള്‍ കേരളത്തിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോകബാങ്കും ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കും നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് സൂചന.

WATCH THIS VIDEO: