‘ശീത യുദ്ധത്തിന്റെ ഉച്ചസ്ഥായിയില്‍ ദക്ഷിണേന്ത്യയില്‍ ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരത്തില്‍ വന്നത് വാഷിങ്ടണിലും ലണ്ടനിലും ഞെട്ടലുണ്ടാക്കി,’ എന്നാണ് മഗ്ഗര്‍ പറഞ്ഞത്.
ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് മക്ഗാര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. യു.കെ ആര്‍ക്കൈവിലുള്ള ‘കമ്മ്യൂണിസം ഇന്‍ ഇന്ത്യ’ എന്ന ഫയലുകളെ മുന്‍നിര്‍ത്തിയാണ് മക്ഗാറിന്റെ ലേഖനം.
വെടിയുണ്ടകള്‍ ഉപയോഗിച്ച് ഭരണം പിടിക്കുന്നത് പോലെയല്ല ബാലറ്റിലൂടെ ഭരണം പിടിക്കുന്നതെന്നും അതിനാല്‍ തന്നെ ശ്രദ്ധ ചെലുത്തണമെന്നുമുള്ള അമേരിക്കയുടേത് അടക്കമുള്ള മുന്നറിയിപ്പുകള്‍ ബ്രിട്ടീഷ് ഇന്റലിജന്റ്സ് ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ അറിയിച്ചതിന്റെ വിവരങ്ങളാണ് ഈ ഫയലില്‍ ഉള്ളതെന്നാണ് മക്ഗാര്‍ പറയുന്നത്.
പിന്നീട് അന്നത്തെ ബ്രിട്ടീഷ് ഹൈക്കമ്മിഷണറായിരുന്ന മാല്‍ക്കം മക്ഡൊണാള്‍ഡ് ഈ വിവരങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ അറിയിച്ചുവെന്നും തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു രഹസ്യ ഓപ്പറേഷന്‍ നടത്തിയെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരായ ട്രേഡ് യൂണിയനുകള്‍ക്ക് ഫണ്ട് എത്തിച്ചിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ഇന്ത്യന്‍ സര്‍ക്കാരിനെ സമീപിച്ച ബ്രിട്ടീഷ് ഭരണകൂടം മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ പ്രത്യേകം പരിശീലനം നല്‍കിയിരുന്നതായും പറയുന്നുണ്ട്.
2025 ജൂണില്‍ പ്രതികൂല കാലാവസ്ഥ മൂലം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ബ്രിട്ടീഷ് F-35B ഫൈറ്റര്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് മക്ഗാറിന്റെ ലേഖനം ആരംഭിക്കുന്നത്. ഫൈറ്റര്‍ വിമാനത്തിന്റെ അടിയന്തിര ലാന്‍ഡിങ്ങില്‍ ന്യൂദല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനും ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ ബ്രിട്ടനും ഇന്ത്യയും ചേര്‍ന്ന് കേരളത്തിലെ ഒരു ബ്രിട്ടീഷ് രഹസ്യ സാന്നിധ്യം മറച്ചുവെക്കാന്‍ പ്രവര്‍ത്തിക്കുന്നത് ഇത് ആദ്യമായിട്ടല്ലെന്നാണ് മക്ഗാര്‍ പറയുന്നത്. കൂടാതെ അമേരിക്കയുടെ ഇടപെടല്‍ സംബന്ധിച്ചും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.
അതേസമയം പോള്‍ മക്ഗാറിന്റെ തന്നെ പുസ്തകമായ ‘സ്‌പൈയിങ് ഇന്‍ സൗത്ത് ഏഷ്യ’യിലും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ട്.
Content Highlight: British intelligence worked overthrow the EMS government; British historian Paul McGarr