കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ തിയ്യതികള്‍ പ്രഖ്യാപിച്ചു
Education
കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ തിയ്യതികള്‍ പ്രഖ്യാപിച്ചു
ന്യൂസ് ഡെസ്‌ക്
Thursday, 7th November 2019, 10:21 pm

തിരുവനന്തപുരം: 2020ലെ കേരള എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. 2020 ഏപ്രിലില്‍ ആണ് പരീക്ഷ. പേപ്പര്‍ 1, പേപ്പര്‍ 2 എന്നിങ്ങനെ നടക്കുന്ന പരീക്ഷ രാവിലെ 10 മുതല്‍ 12.30 വരെയാണ് നടക്കുക.

ഫിസിക്‌സ്, കെമസ്ട്രി എന്നിവയടങ്ങിയ പേപ്പര്‍ 1 2020 ഏപ്രില്‍ 20ന് ആണ് നടക്കുന്നത്. കണക്ക് പ്രധാനവിഷയമാകുന്ന പേപ്പര്‍ 2 ഏപ്രില്‍ 21 ന് നടക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തിലെ വിവിധ എന്‍ജിനീയറിങ് കോഴ്‌സുകളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണര്‍ നടത്തുന്ന എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സഹായത്തിനായി ഈ നമ്പറുകളില്‍ ബന്ധപ്പെടാം: 0471- 2332123, 2339101, 2339102, 2339103, 2339104.

DoolNews Video