കോന്നിയില്‍ അടൂര്‍ പ്രകാശ് ഇടഞ്ഞുതന്നെ; അനുനയിപ്പിക്കാന്‍ മുല്ലപ്പള്ളി
By Election
കോന്നിയില്‍ അടൂര്‍ പ്രകാശ് ഇടഞ്ഞുതന്നെ; അനുനയിപ്പിക്കാന്‍ മുല്ലപ്പള്ളി
ന്യൂസ് ഡെസ്‌ക്
Monday, 30th September 2019, 10:34 am

പത്തനംതിട്ട: നിയമസഭാ ഉപതെരഞ്ഞെടുപ്പ് കോന്നി മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും കലാപം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന അടൂര്‍ പ്രകാശ് യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. മുല്ലപ്പള്ളി അടൂര്‍ പ്രകാശുമായി ചര്‍ച്ച നടത്തി. ഡി.സി.സി പ്രസിഡന്റും മുല്ലപ്പള്ളിക്കൊപ്പമുണ്ട്.

 

ഡി.സി.സി അപമാനിച്ചെന്ന് പാര്‍ട്ടി നേതൃത്വത്തെ അടൂര്‍ പ്രകാശിനെ അറിയിച്ചിരുന്നു. ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് അനാവശ്യ പരാമര്‍ശം നടത്തിയെന്നും വിമര്‍ശനമുണ്ട്. നേരത്തെ മോഹന്‍രാജിനെ കോന്നിയില്‍ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് അടൂര്‍ പ്രകാശ് എം.പിയും റോബിന്‍ പീറ്ററും പരസ്യമായി രംഗത്തുവന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നാണ് കോന്നിയില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു.ഡി.എഫ് സംഘടിപ്പിക്കുന്നത്.

WATCH THIS VIDEO: