തെന്നിന്ത്യൻ സിനിമാലോകത്ത് സജീവമായിരുന്ന നടിയാണ് മേനക. 1980-86 കാലഘട്ടത്തിൽ സജീവമായിരുന്നു അവർ. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും അവർ അഭിനയിച്ചിരുന്നു.
തെന്നിന്ത്യൻ സിനിമാലോകത്ത് സജീവമായിരുന്ന നടിയാണ് മേനക. 1980-86 കാലഘട്ടത്തിൽ സജീവമായിരുന്നു അവർ. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും അവർ അഭിനയിച്ചിരുന്നു.
പ്രേം നസീർ, സോമൻ, സുകുമാരൻ തുടങ്ങിയ പല മുൻനിര നടൻമാരുടെ കൂടെ അഭിനയിച്ചിരുന്നെങ്കിലും ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ മകളും നടിയുമായ കീർത്തി സുരേഷിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.
കീര്‍ത്തിക്ക് അഭിനയിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെന്നും ഒമ്പതാം ക്ലാസ് മുതലേ ചാന്‍സ് വരുമായിരുന്നെന്നും മേനക പറയുന്നു.

നീലത്താമര പടം എടുക്കുമ്പോള്‍ പലരും കീർത്തിയെ പരിഗണിക്കാൻ തൻ്റെ പങ്കാളിയോട് പറഞ്ഞെന്നും ‘വീട്ടില്‍ തന്നെ താമരയുണ്ടല്ലോ എന്തിനാണ് വീണ്ടും അന്വേിഷിക്കുന്നത്’ എന്നാണ് ലാൽ ജോസ് ചോദിച്ചതെന്നും നടി പറയുന്നു.
എന്നാൽ തൻ്റെ പങ്കാളി സുരേഷ് കുമാർ ഇതൊക്കെ പിന്നീടാണ് തന്നോട് പറഞ്ഞതെന്നും കീര്‍ത്തി നീലത്താമരയില്‍ അഭിനയിച്ചാൽ എന്താണ് എന്ന് താൻ സുരേഷ് കുമാറിനോട് ചോദിച്ചെന്നും നടി പറഞ്ഞു.
ഇപ്പോൾ വേണ്ട റിസ്ക് എടുക്കാൻ പറ്റില്ലെന്നാണ് അപ്പോൾ അദ്ദേഹം പറഞ്ഞതെന്നും മേനക കൂട്ടിച്ചേർത്തു. അമൃത ടി.വിയിലെ റെഡ് കാർപ്പറ്റിൽ സംസാരിക്കുകയായിരുന്നു നടി.

‘കീര്‍ത്തിയെ സംബന്ധിച്ചിടത്തോളം അഭിനയിക്കണമെന്ന് മോളുടെ മനസിലുണ്ടായിരുന്നു. ഒമ്പതാം ക്ലാസ് മുതലേ ചാന്‍സ് വരുമായിരുന്നു. നീലത്താമര പടം എടുക്കുമ്പോള്‍ സുരേഷേട്ടനോട് പോലും പലരും പറഞ്ഞെന്ന് ‘കീര്‍ത്തിയെ നീലത്താമരയില്‍ അഭിനയിപ്പിച്ചൂടെ’ എന്ന്.
ലാല്‍ ജോസ് ചോദിച്ചെന്ന് ‘വീട്ടില്‍ തന്നെ താമരയുണ്ടല്ലോ എന്തിനാണ് വീണ്ടും അന്വേിഷിക്കുന്നത്’ എന്ന്. സുരേഷേട്ടന്‍ അപ്പോഴൊന്നും എന്നോട് പറഞ്ഞിട്ടില്ല, പിന്നീടാണ് ഇതൊക്കെ എന്നോട് പറയുന്നത്.
അപ്പോള്‍ ഞാന്‍ ചോദിച്ചു താൻ വന്നത് എം. ടി സാറിൻ്റെ സ്ക്രിപ്റ്റിലൂടെയല്ലേ? നീലത്താമരയും എം. ടി സാറിൻ്റെ ആണല്ലോ, കീര്‍ത്തി നീലത്താമരയില്‍ വന്നാലെന്താണ് എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു ‘ഇല്ല പപ്പി വേണ്ട നമുക്ക് റിസ്‌ക് എടുക്കാൻ പറ്റില്ല’ എന്ന്. അങ്ങനെ കീര്‍ത്തിയെ നീലത്താമരയില്‍ കാസ്റ്റ് ചെയ്തില്ല,’ മേനക പറയുന്നു.
Content Highlight: Keerthy was supposed to act in M. T’s film; Reason why it didn’t happen says Menaka