മലയാള സിനിമകളിലൂടെ ബാലതാരമായി എത്തിയ നടിയാണ് കീര്‍ത്തി സുരേഷ്. നടി മേനകയുടെയും നിര്‍മാതാവായ സുരേഷിന്റെയും മകളാണ് കീര്‍ത്തി. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ എത്തിയ ഗീതാഞ്ജലിയിലാണ് ആദ്യമായി കീര്‍ത്തി നായികയായി അഭിനയിക്കുന്നത്.
മലയാള സിനിമകളിലൂടെ ബാലതാരമായി എത്തിയ നടിയാണ് കീര്‍ത്തി സുരേഷ്. നടി മേനകയുടെയും നിര്‍മാതാവായ സുരേഷിന്റെയും മകളാണ് കീര്‍ത്തി. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ എത്തിയ ഗീതാഞ്ജലിയിലാണ് ആദ്യമായി കീര്‍ത്തി നായികയായി അഭിനയിക്കുന്നത്.
അതിനുശേഷം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ നടിക്ക് സാധിച്ചിരുന്നു. മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും നടി സ്വന്തമാക്കി. ഇപ്പോള്‍ തന്റെ വീട്ടിലുള്ളവരെല്ലാം നല്ല ഫിലിം ക്രിട്ടിക്കുകളാണന്നെ് കീര്‍ത്തി പറയുന്നു.
എല്ലാവരും സ്ട്രിക്റ്റായ ക്രിട്ടിക്കുകളാണെന്നും അത്ര പെട്ടെന്നൊന്നും അഭിനന്ദിക്കുകയില്ലെന്നും അവര്‍ പറയുന്നു. മഹാനടി സിനിമയുടെ പ്രിവ്യൂ കണ്ടിട്ട് ‘നന്നായിട്ടുണ്ട്’ എന്നുപറഞ്ഞുവെങ്കിലും അവര്‍ക്ക് ചെറിയ ഒരു സംശയം ഉണ്ടായിരുന്നുവെന്നും കീര്‍ത്തി പറഞ്ഞു. അടുത്ത ദിവസം സിനിമ റിലീസായി നല്ല വരവേല്‍പ്പ് കിട്ടിയെന്നും അപ്പോഴാണ് തനിക്ക് അഭിനയിക്കാന്‍ അറിയാം എന്ന് അവര്‍ മനസിലാക്കിയതെന്നും നടി പറയുന്നു.
അച്ഛന്‍, അമ്മ എന്നിവരേക്കാള്‍ തന്റെ ചേച്ചിയുടെ അഭിനന്ദനം കിട്ടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അവരൊക്കെ ഇങ്ങനെയായതു കൊണ്ട് തനിക്കും അവരുടെ അഭിനന്ദനവും അംഗീകാരവും നേടാന്‍ കഴിയണമെന്നും കീര്‍ത്തി സുരേഷ് കൂട്ടിച്ചേര്‍ത്തു. മഹിളാരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കീര്‍ത്തി.
‘എന്റെ വീട്ടിലുള്ള എല്ലാവരും സ്ട്രിക്റ്റായ ക്രിട്ടിക്കുകളാണ്. അത്ര പെട്ടെന്നൊന്നും അഭിനന്ദിക്കുകയില്ല. ‘മഹാനടി’ സിനിമയുടെ പ്രിവ്യൂ കണ്ടിട്ട് ‘നന്നായിട്ടുണ്ട്’ എന്നുപറഞ്ഞു. എങ്കിലും അവര്‍ക്ക് ചെറിയ ഒരു സംശയം ഉണ്ടായിരുന്നു. അടുത്ത ദിവസം സിനിമ റിലീസായി നല്ല വരവേല്‍പ്പ് കിട്ടി. അപ്പോഴാണ് എനിക്ക് അഭിനയിക്കാന്‍ അറിയാം എന്ന് അവര്‍ മനസിലാക്കിയത്. പുറത്തുള്ളവര്‍ അഭിനന്ദിക്കുന്നതും, സിനിമയുടെ വിജയം ജനം ആഘോഷമാക്കി കൊണ്ടാടിയതുമൊക്കെ കണ്ട് അവര്‍ വളരെയധികം സന്തോഷിച്ചു.
അച്ഛന്‍, അമ്മ എന്നിവരേക്കാള്‍ എന്റെ ചേച്ചിയുടെ അഭിനന്ദനം കിട്ടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അവരൊക്കെ ഇങ്ങനെയായതു കൊണ്ട് എനിക്കും അവരുടെ അഭിനന്ദനവും അംഗീകാരവും നേടണം. അവരുടെ മുന്നില്‍ തന്റെ കഴിവ് തെളിയിച്ചുകാണിക്കണം എന്ന് വാശി തോന്നും. അതുതന്നെയാണ് എന്നെ മുന്നോട്ട് നയിക്കുന്നത് എന്നും എനിക്ക് തോന്നുന്നു,’ കീര്‍ത്തി പറയുന്നു.
Content Highlight: Keerthy says that her father and mother are strict film critics.