സി.പി.ഐ.എമ്മിന്റെ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ ചിലര്‍ പിണറായി മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന് പ്രചരണം നടത്തിയെന്നും അതില്‍ ചില മാധ്യമങ്ങളും പി.ആര്‍ വര്‍ക്കുകളുമുണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
പിണറായി 3.0 എന്നായിരുന്നു പ്രചരണമെന്നും ദുര്‍ഭൂതം വരുമെന്നാണോ മാധ്യമങ്ങള്‍ കരുതുന്നതെന്നടക്കം രൂക്ഷ വിമര്‍ശനങ്ങളാണ് കെ.സി വേണുഗോപാല്‍ ചര്‍ച്ചയിലുടനീളം നടത്തിയത്.
‘ചില അല്‍പ്പസ്വല്‍പം മാധ്യമങ്ങളടക്കമുള്ളവര്‍ ഇറങ്ങിയിരിക്കുകയാണ്, ചില പി.ആര്‍ വര്‍ക്കുകളുമുണ്ട് മൂന്നാമതും വരാന്‍ പോവുകയാണെന്ന്. ആരാ മൂന്നാമതും, ദുര്‍ഭൂതം വരാന്‍ പോവുകയാണോ? ,’കെ.സി വേണുഗോപാല്‍ ചോദിച്ചു.