തമിഴില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നാണ് മെയ്യഴകന്‍. 96ന് ശേഷം പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കാര്‍ത്തിയും അരവിന്ദ് സ്വാമിയുമാണ് പ്രധാനവേഷത്തിലെത്തിയത്. രണ്ട് പേരുടെ സൗഹൃദത്തോടൊപ്പവും ഗ്രാമത്തിന്റെ ഭംഗിയും ഗ്രാമീണ നിഷ്‌കളങ്കതയും മനോഹരമായി വരച്ചിട്ട ചിത്രമാണ് മെയ്യഴകന്‍. ഗോവിന്ദ് വസന്തയാണ് മെയ്യഴകന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
മെയ്യഴകന്‍ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ കാര്‍ത്തി. കൈതി എന്ന സിനിമ രാത്രി ഷൂട്ടിങ് വെച്ച് തന്നെ ബുദ്ധിമുട്ടിച്ച സിനിമയാണെന്നും അതുപോലത്തെന്നെയാണ് മെയ്യഴകന്‍ എന്നും കാര്‍ത്തി പറയുന്നു. കൈതിയില്‍ തന്നെ മണ്ണില്‍ വെച്ച് പുരട്ടിയെടുക്കുമെന്നും മെയ്യഴകനില്‍ മണ്‍കുടത്തില്‍ തനിക്ക് ബിയര്‍ ഒഴിച്ച് തരുമെന്നും കാര്‍ത്തി അദ്ദേഹം പറഞ്ഞു.
‘കൈതി സിനിമ ചെയ്യുന്ന സമയത്ത് ലോകേഷ് രാത്രി മൊത്തം എന്നെ കൊല്ലാന്‍ പാകത്തിനായിനായിരുന്നു സിനിമ ഷൂട്ട് ചെയ്തത്. അതിന് ശേഷം വീണ്ടും രാത്രി തന്നെ ഷൂട്ടിങ് വെച്ച് എന്നെ കൊല്ലാന്‍ നോക്കിയത് പ്രേമാണ്. ആകെയൊരു വ്യത്യാസം കൈതിയുടെ സെറ്റില്‍ എന്നെ മണ്ണില്‍ വെച്ച് പുരട്ടിയെടുക്കും, ഇവിടെ മണ്‍കുടത്തില്‍ ബിയര്‍ ഒഴിച്ച് തരും.
ഈ സിനിമയില്‍ അതുപോലെ ഒരു ഇന്‌ട്രെസ്റ്റിങ്ങായ കാര്യം കോസ്റ്റിയൂം ആണ്. കൈതി, ആയിരത്തില്‍ ഒരുവന്‍, പൊന്നിയന്‍ സെല്‍വന്‍ തുടങ്ങിയ ശ്രദ്ധിക്കപ്പെട്ട എന്റെ സിനിമകളിലെല്ലാം എനിക്ക് ഒരു കോസ്റ്റിയൂം ആണ്‍ ഉണ്ടായിരുന്നത്. അതുപോലെതന്നെയാണ് മെയ്യഴകനിലും.
സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ എനിക്കൊരു പച്ച ടി ഷര്‍ട്ടാണ് തന്നത്. സിനിമ തീരുന്നതുവരെ ഞാന്‍ അത് തന്നെയാണ് ഇട്ടത്. ഓട്ട വീണിട്ടുപോലും ആ ടി ഷര്‍ട്ട് ഒന്ന് മാറ്റാന്‍ സംവിധായകന്‍ സമ്മതിച്ചില്ല,’ കാര്‍ത്തി പറയുന്നു.