സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗീകമായി പീഡിപ്പിച്ചു; കര്‍ണ്ണാടകയിലെ മന്ത്രിക്കെതിരെ ആരോപണം
natioanl news
സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗീകമായി പീഡിപ്പിച്ചു; കര്‍ണ്ണാടകയിലെ മന്ത്രിക്കെതിരെ ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd March 2021, 9:51 pm

ബെംഗളൂരു: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മന്ത്രി ലൈംഗീകമായി പീഡിപ്പിച്ചെന്ന് ആരോപണം. കര്‍ണാടക ജലവിഭവ മന്ത്രി രമേശ് ജാര്‍ക്കിഹോളിയ്ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

യുവതിയുമായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ മന്ത്രിക്കെതിരെ യുവതിയും കുടുംബവും പൊലീസില്‍ പരാതി നല്‍കുമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറഞ്ഞു.

കെ.പി.ടി.സി.എല്ലില്‍ ജോലി വാഗ്ദാനം ചെയ്ത് 25 വയസുള്ള യുവതിയെ മന്ത്രി പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

സംഭവത്തില്‍ മന്ത്രിക്കെതിരെ വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ദിനേശ് കല്ലഹള്ളിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

യുവതിയുടെ കുടുംബം തന്നെ സമീപിക്കുകയായിരുന്നെന്ന് ദിനേശ് മാധ്യമങ്ങളോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Karnataka Minister Ramesh Jarkiholi sex scandal