ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ അപകടത്തിന് പിന്നില്‍ ആര്‍.സി.ബിയെന്ന് കര്‍ണാടക സര്‍ക്കാര്‍. അനുമതിയില്ലാതെ ആരാധകരെ ക്ഷണിച്ചത് ആര്‍.സി.ബിയാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ അപകടത്തിന് പിന്നില്‍ ആര്‍.സി.ബിയെന്ന് കര്‍ണാടക സര്‍ക്കാര്‍. അനുമതിയില്ലാതെ ആരാധകരെ ക്ഷണിച്ചത് ആര്‍.സി.ബിയാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
ആര്‍.സി.ബി മാനേജര്‍ മാര്‍ക്കറ്റിങ് മാര്‍ക്കറ്റിങ് ഹെഡ് നിഖില്‍ സോസെലെയെ അറസ്റ്റ് ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ ശശി കിരണ്‍ ഷെട്ടി സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്.
ദുരന്തത്തിലേക്ക് വഴിവെച്ചത് ക്ലബിന്റെ നിലപാടുകളാണെന്നും 33000ത്തോളം ആളുകളെ മാത്രം ഉള്‍ക്കാള്ളിക്കാന്‍ സാധിക്കുന്ന സ്‌റ്റേഡിയത്തിലേക്ക് രണ്ട് ദിവസം തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ ക്ഷണിച്ചതിന് ആര്‍.സി.ബിയാണെന്നും അവര്‍ അനുമതി ചോദിച്ചില്ല എന്നുമാണ് അഡ്വ. ജനറല്‍ കോടതിയെ അറിയിച്ചത്.
കൂടാതെ വിക്ടറി പരേഡിന്റെ കാര്യം സര്‍ക്കാരിനെ അറിയിച്ചില്ലെന്നും അനുമതി ചോദിച്ചില്ലെന്നും ഫൈനലിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ വഴി സര്‍ക്കാരിനെ അറിയിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇന്നലെ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് ഇതിനകം സര്‍ക്കാര്‍ സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Karnataka government says RCB behind accident near Chinnaswamy Stadium