കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗം; ആദ്യ ഫലസൂചനകള്‍ അനുകൂലം
national news
കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗം; ആദ്യ ഫലസൂചനകള്‍ അനുകൂലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th May 2023, 9:01 am

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലം.

കോണ്‍ഗ്രസ്- 112 ബി.ജെ.പി- 90, ജെ.ഡി.എസ്- 19 എന്നിങ്ങനെയാണ് നിലവിലെ ലീഡ്.

മെയ് 10നായിരുന്നു കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്നത്. 210 സീറ്റിലെ ഫല സൂചനകളാണ് പുറത്ത് വരുന്നത്. 224 മണ്ഡലങ്ങളിലെ 2163 സ്ഥാനാര്‍ത്ഥികളുടെ വിധിയാണ് ഇന്ന് അറിയുക. 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. നിലവില്‍ ബി.ജെ.പി-120, കോണ്‍ഗ്രസ്-69, ജെ.ഡി.എസ്-32 എന്നിങ്ങനെയാണ് കക്ഷിനില.

ഇതുവരെ കര്‍ണാടകയില്‍ ഒരു പാര്‍ട്ടിക്കും തുടര്‍ ഭരണമുണ്ടായിരുന്നില്ല. അത് ആവര്‍ത്തിക്കുമെന്ന സൂചനയാണ് ഒരു മണിക്കൂറിനുള്ളില്‍ വരുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു.

content highlight: karnataka election result