സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനൊപ്പം ഒരുകാലത്ത് അവിസ്മരണീയമായ കൂട്ടുകെട്ടുകള്‍ സൃഷ്ടിച്ചെടുക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും കരിം ബെന്‍സിമക്കും സാധിച്ചിട്ടുണ്ട്. നിലവില്‍ ഇരു താരങ്ങളും സൗദി പ്രൊ ലീഗിലാണ് കളിക്കുന്നത്. ഇപ്പോള്‍ റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബെന്‍സിമ.
റൊണാള്‍ഡോക്കൊപ്പം കളിക്കുന്നത് അതിശയകരമായ അനുഭവമായിരുന്നുവെന്നാണ് ബെന്‍സിമ ഒരുമിച്ചത്. റൊണാള്‍ഡോയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചുവെന്നും ഫ്രഞ്ച് ഇതിഹാസം പറഞ്ഞു. മാഡ്രിഡ് സോണിലൂടെ സംസാരിക്കുകയായിരുന്നു ബെന്‍സിമ.
‘ക്രിസ്റ്റ്യാനൊപ്പം കളിക്കുന്നത് അതിശയകരമായിരുന്നു. അദ്ദേഹത്തില്‍ നിന്നും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. പ്രത്യേകിച്ച് കളിക്കളത്തിലെ മൂവ്‌മെന്റുകള്‍, ബോക്‌സിനുള്ളിലൂടെ ഓടുന്നത്, സമ്മര്‍ദം എങ്ങനെ കൈകാര്യം ചെയ്യണം എന്നീ കാര്യങ്ങളെല്ലാം ഞാന്‍ മനസിലാക്കി. റൊണാള്‍ഡോ ഒരു സീസണില്‍ 50ലധികം ഗോളുകള്‍ നേടിയിരുന്നു. അത് അവിശ്വസനീയമായിരുന്നു’, കരിം ബെന്‍സിമ പറഞ്ഞു.
റൊണാള്‍ഡോയും ബെന്‍സിമയും റയലിനൊപ്പം 342 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതില്‍ ഇരുവരും ചേര്‍ന്ന് 76 സംയുക്ത ഗോളുകള്‍ നേടി. ലോസ് ബ്ലാങ്കോസിനൊപ്പം ഒരുമിച്ച് ഒരുകാലത്ത് പന്ത് തട്ടിയ ഇരുവരും ഇന്ന് സൗദിയില്‍ രണ്ട് ടീമുകള്‍ക്ക് വേണ്ടിയാണ് പന്തുതട്ടുന്നത്.
റൊണാള്‍ഡോ അല്‍ നസറിന്റെ നിലവില്‍ താരമാണ്. അല്‍ നസറിനൊപ്പം റൊണാള്‍ഡോ തന്റെ 41ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണില്‍ 27 മത്സരങ്ങളില്‍ നിന്നും 23 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് റൊണാള്‍ഡോ ഇതുവരെ നേടിയിട്ടുള്ളത്.
സൗദി പ്രൊ ലീഗില്‍ റൊണാള്‍ഡോയും സംഘവും ഈ സീസണില്‍ കിരീടത്തോട് അടുക്കുകയാണ്. ലീഗില്‍ ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് അല്‍ നസര്‍ തോല്‍വി നേരിട്ടത്. 29 മത്സരങ്ങളില്‍ നിന്നും 25 വിജയമാണ് അല്‍ നസര്‍ ഈ സീസണില്‍ നേടിയെടുത്തത്. ഒരു മത്സരം സമനിലയിലാവുകയും ചെയ്തു. 79 സൗദി ലീഗില്‍ കിരീടത്തിനോട് അടുത്തുകൊണ്ടിരിക്കുകയാണ് റൊണാള്‍ഡോയും സംഘവും. 68 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ളത് അല്‍ ഹിലാലാണ്.