'അടുക്കളപ്പണി ആണുങ്ങള്‍ക്കും ചെയ്യാം, എനിക്കതില്‍ ഒരു നാണക്കേടുമില്ല'; സംവിധായകനായി ജോര്‍ജ് 'ഫാമിലി പാക്കു'മായി കരിക്ക്
Entertainment
'അടുക്കളപ്പണി ആണുങ്ങള്‍ക്കും ചെയ്യാം, എനിക്കതില്‍ ഒരു നാണക്കേടുമില്ല'; സംവിധായകനായി ജോര്‍ജ് 'ഫാമിലി പാക്കു'മായി കരിക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st November 2020, 4:00 pm

കരിക്കിന്റെ പുതിയ എപ്പിസോഡ് റിലീസ് ചെയ്തു. ഫാമിലി പാക്ക് എന്ന എപ്പിസോഡ് കഴിഞ്ഞ ദിവസമാണ് യൂട്യൂബിലെത്തിയത്. കരിക്കിലെ ജോര്‍ജ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അനു കെ അനിയനാണ് ഫാമിലി പാക്കിന്റെ കഥയും സംവിധാനവും.

കൃഷ്ണചന്ദ്രന്‍, അനു കെ അനിയന്‍, ശബരീഷ് സജിന്‍, ഉണ്ണി മാത്യൂസ്, ബിനോയ് ജോണ്‍, ആതിര നിരഞ്ജന, ഷിന്‍സ് ഷാന്‍, റീനു സണ്ണി, ആന്‍ഡ്രൂ സ്‌റ്റെലോണ്‍ എന്നിവരും മൗഗ്ലി എന്ന നായയുമാണ് എപ്പിസോഡില്‍ അഭിനയിച്ചിരിക്കുന്നത്.

ജോലിയില്ലാത്ത ചേട്ടനും ജോലിയുള്ള അനിയനും അവിടെ അനിയന്റെ കല്യാണാലോചന നടക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പുതിയ എപ്പിസോഡില്‍ പറയുന്നത്.

ഫാമിലി പാക്കിലെ അച്ഛന്‍ കഥാപാത്രത്തിന്റെ ഡയലോഗ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാവുന്നുണ്ട്. ‘അടുക്കളപ്പണി പെണ്ണുങ്ങള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല. ആണുങ്ങള്‍ക്കും ചെയ്യാം. അത് അത്ര എളുപ്പമുള്ള പണിയുമല്ല.’ എന്ന ഡയലോഗാണ് ഹിറ്റാകുന്നത്.

അഞ്ച് ലക്ഷത്തോളം പേര്‍ ഇപ്പോള്‍ തന്നെ വീഡിയോ കണ്ടുകഴിഞ്ഞു. സമീപകാലത്തിറങ്ങിയ കരിക്കിന്റെ ഉല്‍ക്ക, സ്‌മൈല്‍ പ്ലീസ് എന്നീ എപ്പിസോഡുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Karikku New Episode Family Pack Released