എഡിറ്റര്‍
എഡിറ്റര്‍
‘പ്രായമല്ലടോ കഴിവാണ് മാനദണ്ഡം’; 58 ാം വയസ്സില്‍ അത്ഭുത ബൗണ്‍സുമായി കപില്‍ ദേവ്; ധോണിയെ കുഴക്കിയ ബൗളിങ്ങ് കാണാം
എഡിറ്റര്‍
Saturday 11th November 2017 2:45pm

 

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം എഴുതുകയാണെങ്കില്‍ ആദ്യ ഭാഗത്ത് ഉള്‍പ്പെടുത്തേണ്ട രണ്ടു പേരുകളാകും കപില്‍ ദേവിന്റെയും എം.എസ് ധോണിയുടെയും. ഇന്ത്യക്ക് ഐ.സി.സിയുടെ ഏകദിന ലോകകപ്പുകള്‍ നേടിത്തന്ന ഇരുനായകന്മാരെയും മാറ്റി നിര്‍ത്തിയുള്ള ഒരു ക്രിക്കറ്റ് ചരിത്രവും ഇന്ത്യക്കില്ല.


Also Read:  പൗരത്വം നല്‍കിയ റോബോര്‍ട്ടിന്റെ തലയറുത്ത് സൗദി: വാര്‍ത്ത വ്യാജമെന്ന് ഹോക്‌സ് അലേര്‍ട്ട്


1983 ലായിരുന്നു കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ആദ്യമായി ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ലോര്‍ഡ്‌സില്‍ നടന്ന മത്സത്തില്‍ 43 റണ്ണിനായിരുന്നു ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്ത് ചാമ്പ്യന്‍ പട്ടം അണിഞ്ഞത്.

ധോണിയും സച്ചിനും സെവാഗും യുവരാജും അടങ്ങുന്ന സംഘം കിരീടം നേടിയത് 2011 ലായിരുന്നു. മുംബൈയില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ ആറു വിക്കറ്റിനാണ് ധോണിയും സംഘവും കെട്ടുകെട്ടിച്ചത്. ധോണിയുടെ കിരീടധാരണം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ക്രിക്കറ്റ് ലോകത്ത് നിന്നു ധോണിയുടെ രാജിക്കായും മുറവിളികള്‍ ഉയരുകായി.

എന്നാല്‍ പ്രായമല്ല പ്രതിഭകൊണ്ടാണ് താരങ്ങളെ അളക്കേണ്ടതെന്ന് തെളിയിക്കുകയാണ് കപിലും ധോണിയും. 58 ാം വയസ്സിലും മികച്ച രീതിയില്‍ പന്തെറിയുന്ന വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലായിരുന്നു ഇരു പ്രതിഭകളും മുഖാമുഖം എത്തിയത്.

സിനിമാ സംവിധായകന്‍ അരിന്‍ദം സിലിന്റെ പരസ്യ ചിത്രീകരണത്തിനായാണ് ഇരുതാരങ്ങളും മൈതാനത്തിറങ്ങിയത്. ഇരവരെയും ഒരുമിപ്പിച്ചുള്ള ചിത്രീകണത്തിലൂടെ തന്റെ സ്വപ്നം സഫലമായെന്നാണ് സംവിധായകന്‍ പറയുന്നത്. ഷൂട്ടിങ്ങിനിടയില്‍ കപില്‍ ധോണിയ്ക്ക് എറിഞ്ഞ ബൗണ്‍സറാണ് ഏറ്റവും ശ്രദ്ധേയമായത്.


Dont Miss: എയര്‍ ഏഷ്യ ജീവനക്കാര്‍ ലൈംഗികമായി അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി യാത്രക്കാരിയുടെ പരാതി


ധോണിയെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു ബൗണ്‍സര്‍. കപില്‍ ദേവിന്റെ ബോളിങ് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ പഴയ കളിയിലേക്ക് ഓര്‍മ പോയെന്നാണ് സംവിധായകന്‍ പറയുന്നത്. ഒറ്റ ടേക്കിലായിരുന്നു ഷൂട്ടിങ്ങെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement