എഡിറ്റര്‍
എഡിറ്റര്‍
പൗരത്വം നല്‍കിയ റോബോര്‍ട്ടിന്റെ തലയറുത്ത് സൗദി: വാര്‍ത്ത വ്യാജമെന്ന് ഹോക്‌സ് അലേര്‍ട്ട്
എഡിറ്റര്‍
Saturday 11th November 2017 1:48pm

ന്യൂദല്‍ഹി: പൗരത്വം നല്‍കിയ ആദ്യ വനിതാ റോബോര്‍ട്ടിന്റെ തല സൗദി അറുത്തുവെന്ന വാര്‍ത്ത വ്യാജം. ആദ്യ വനിതാ റോബോര്‍ട്ട് പൗരയെ സൗദി തലയറുത്തു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

ഡുഫല്‍ ബ്ലോഗ് എന്ന സൈറ്റിലാണ് ഈ വാര്‍ത്ത ആദ്യമായി വന്നത്. റിയാദിലെ പൊതുമൈതാനിയില്‍ സോഫിയയുടെ തലയറുത്തതോടെ സൗദിയിലെ റോബോര്‍ട്ട് പൗരന്മാരുടെ എണ്ണം പൂജ്യമായി എന്നായിരുന്നു ഡുഫല്‍ ബ്ലോഗ് റിപ്പോര്‍ട്ടു ചെയ്തിരുന്നത്. സോഷ്യല്‍ മീഡിയകളിലൂടെ ഈ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നാണ് ഹോക്‌സ് അലേര്‍ട്ടിനെ ഉദ്ധരിച്ച് ബിസിനസ്2കമ്മ്യൂണിറ്റി.കോം റിപ്പോര്‍ട്ടു ചെയ്യുന്നത്. ആക്ഷേപഹാസ്യപരമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന സൈറ്റാണ് ഡുഫല്‍ ബ്ലോഗ്. തങ്ങളുടെ വാര്‍ത്ത ഒരുതരത്തിലും യഥാര്‍ത്ഥ വാര്‍ത്തയല്ല എന്ന് സൈറ്റില്‍ ഡിസ്‌ക്ലെയ്മര്‍ നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ സോഷ്യല്‍ മീഡിയ വ്യാജവാര്‍ത്ത ഷെയര്‍ ചെയ്യുകയായിരുന്നു.


Also Read: നിര്‍ബന്ധിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചു, ലൈംഗിക അടിമയാക്കി സൗദിയിലേക്ക് കടത്തി: പരാതിയുമായി യുവതി ഹൈക്കോടതിയില്‍


ഏറ്റവുമധികം വധശിക്ഷകള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി. 1985നും 2016നും ഇടയില്‍ 2,000ത്തിലേറെ പേരാണ് സൗദിയില്‍ വധശിക്ഷയ്ക്കു വിധേയരായത്. സൗദിയുടെ ഈ നടപടി പരിഹസിച്ചുകൊണ്ടായിരുന്നു ഡുഫല്‍ ബ്ലോഗ് വാര്‍ത്ത നല്‍കിയത്.

2017 ഒക്ടോബര്‍ 26നാണ് സോഫിയ എന്ന റോബോര്‍ട്ടിന് സൗദി പൗരത്വം നല്‍കിയത്.

Advertisement