റോക്കിക്ക് റീത്ത് വെച്ച് ​ഗുളികൻ; 500 കോടിയും കടന്ന് കാന്താര ചാപ്റ്റർ വൺ
Indian Cinema
റോക്കിക്ക് റീത്ത് വെച്ച് ​ഗുളികൻ; 500 കോടിയും കടന്ന് കാന്താര ചാപ്റ്റർ വൺ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th October 2025, 3:45 pm

ബോക്‌സ് ഓഫീസിന് റെക്കോർഡുകൾ തകർക്കാനൊരുങ്ങുകയാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര ചാപ്റ്റർ വൺ. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ആഗോള കളക്ഷനിൽ 500 കോടി കടന്നിരിക്കുകയാണ് ചിത്രം. പാൻ ഇന്ത്യൻ റിലീസായെത്തിയ ചിത്രം ഇപ്പോഴും മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

നിർമാതാക്കളുടെ കണക്കനുസരിച്ച് എട്ടാം ദിവസമായ ഇന്ന് ബോക്‌സ ഓഫീസിൽ നിന്നും 509.25 കോടി നേടിയതായി പറയുന്നു. ചിത്രത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചു. ഇതേ കുതിപ്പ് ഇനിയും തുടർന്നാൽ ചിത്രം 1000 കോടി കടക്കുമെന്നാണ് കരുതുന്നത്. കേരളത്തിൽ നിന്നും 33.14 കോടിയാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

ആദ്യ ദിനത്തിൽ തന്നെ ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നായി 61. 85 കോടി ലഭിച്ചെന്നാണ് കണക്കുകൾ. കന്നഡയിൽ നിന്നും 19.6 കോടിയും തെലുങ്കിൽ നിന്നും 13 കോടിയും ഹിന്ദിയിൽ നിന്നും 18.5 കോടിയും തമിഴിൽ നിന്ന് 5.5 കോടിയും മലയാളത്തിൽ നിന്ന് 5.25 കോടി എന്നിങ്ങനെയാണ് കളക്ഷൻ റിപ്പോർട്ട്.

ദക്ഷിണ കർണാടകയിൽ കണ്ടുവരുന്ന ഭൂതക്കോലം എന്ന അനുഷ്ഠാന കലയെ ആസ്പദമാക്കി 2022ൽ പുറത്തിറക്കിയ ചിത്രമാണ് കാന്താര. കർണാടകയിൽ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രത്തിന്റെ പ്രീക്വലായാണ് ഈ സിനിമ. 16 കോടിയിലൊരുങ്ങിയ കാന്താര ബോക്സ് ഓഫീസിൽ നിന്ന് 400 കോടിയാണ് നേടിയത്. കെ.ജി.എഫ്. 2വിന്റെ കളക്ഷനെ മറികടന്നാണ് കാന്താര ഇൻഡസ്ട്രി ഹിറ്റായത്.

ചിത്രത്തിൽ നായികയായി എത്തിയത് രുക്മിണി വസന്ത് ആയിരുന്നു. പാൻ ഇന്ത്യൻ സെൻസേഷനായി മാറാൻ ഈ ചിത്രത്തിലൂടെ രുക്മിണിക്ക് സാധിച്ചിട്ടുണ്ട്.

ചിത്രത്തിൽ പിന്നെ ഞെട്ടിച്ചത് ജയറാം ആയിരുന്നു. അന്യ ഭാഷയിൽ പോയി കോമഡി റോളുകൾ മാത്രം ചെയ്യുന്ന നടൻ എന്ന പേര് ജയറാമിനുണ്ടായിരുന്നു. എന്നാൽ ആ പേരാണ് ജയറാം കാന്താരയിലൂടെ മാറ്റി മറിച്ചത്.

Content Highlight: Kanthara Chapter One crosses Rs 500 crore world wide