കോഴിക്കോട്: യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയയുടെ വധശിക്ഷ റദ്ദാക്കിയില്ലെന്ന പ്രചരണം തെറ്റെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ഓഫീസ്.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായിട്ടുണ്ടെന്നും കാന്തപുരം എക്സില്‍ പോസ്റ്റ് ചെയ്ത വാര്‍ത്ത കാണാതായത് എ.എന്‍.ഐ ആ പോസ്റ്റ് നീക്കം ചെയ്തതിനാലാണെന്നും കാന്തപുരത്തിന്റെ ഓഫീസ് പ്രതികരിച്ചു.
ഇന്നലെ ഉറപ്പിച്ച ഒരു വിവരവും പിന്‍വലിച്ചിട്ടില്ലെന്നും വധശിക്ഷ റദ്ദാക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും കാന്തപുരത്തിന്റെ ഓഫീസ് പ്രതികരിച്ചു.
കാന്തപുരത്തിന്റെ ഓഫീസിനെ ഉദ്ധരിച്ചുകൊണ്ട് എ.എന്‍.ഐ നല്‍കിയ വാര്‍ത്തയായിരുന്നു അദ്ദേഹം ഷെയര്‍ ചെയ്തത്. എന്നാല്‍ എ.എന്‍.ഐ ആ വാര്‍ത്ത പിന്‍വലിക്കുകയായിരുന്നെന്നും അതുകൊണ്ടാണ് വാര്‍ത്ത കാണാതായതെന്നും കാന്തപുരത്തിന്റെ ഓഫീസ് പ്രതികരിച്ചു.
നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ കാന്തപുരത്തിന്റെ ഇടപെടലിനെ ചൊല്ലി അവകാശവാദങ്ങളും തര്‍ക്കങ്ങളും നടന്നിരുന്നു.