സിനിമയും രാഷ്ട്രീയവും ഒരേ പാതയില്‍ സഞ്ചരിക്കുന്ന കാലമാണിത്. ഏത് സിനിമ പുറത്തിറങ്ങിയാലും അതിലെ ഏതെങ്കിലുമൊരു രംഗം തങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ആരെങ്കിലുമൊക്കെ വരുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. പാന്‍ ഇന്ത്യന്‍ ഹിറ്റായ ലോകഃ ചാപ്റ്റര്‍ വണ്‍ ഹിന്ദുവിരുദ്ധമാണെന്ന് ഒരുകൂട്ടമാളുകള്‍ ആരോപിച്ചത് വലിയ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ അത്തരത്തില്‍ ബഹിഷ്‌കരണാഹ്വാനം നേരിട്ടിരിക്കുകയാണ് കന്നഡ ചിത്രം കാന്താര ചാപ്റ്റര്‍ വണ്‍. റിഷബ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാനവേഷം കൈകാര്യം ചെയ്യുന്ന കാന്താരക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് ആന്ധ്രയിലെ ഒരുകൂട്ടം ആളുകളാണ്. ചിത്രം ആന്ധ്രയിലും തെലങ്കാനയിലും പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ലെന്നാണ് ഇക്കൂട്ടരുടെ വാദം.
രണ്ട് സംഭവങ്ങളാണ് ആന്ധ്രയിലെ ഒരുകൂട്ടമാളുകളെ പ്രകോപിപ്പിച്ചത്. പവന്‍ കല്യാണ്‍ നായകനായ ഓ.ജി എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ബെംഗളൂരുവില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്ക് മുമ്പുള്ള ആഘോഷങ്ങള്‍ക്ക് അനുമതി നിഷേധിച്ചതും പലയിടത്തും ഷോ ക്യാന്‍സല്‍ ചെയ്തതും വിവാദങ്ങള്‍ക്ക് വഴിവെച്ചു.
എന്നാല്‍ ഇതിന്റെ അലയൊളികള്‍ കെട്ടടങ്ങുന്നതിന് മുമ്പ് അടുത്ത പ്രശ്‌നവും ഉയര്‍ന്നുവന്നു. കഴിഞ്ഞദിവസം ഹൈദരബാദില്‍ നടന്ന പ്രൊമോഷന്‍ ചടങ്ങിനിടെ റിഷബിന്റെ പ്രസംഗമാണ് തെലുങ്കന്മാരെ ചൊടിപ്പിച്ചത്. പ്രസംഗത്തിലുടനീളം റിഷബ് കന്നഡയിലായിരുന്നു സംസാരിച്ചത്. ആന്ധ്രയില്‍ പ്രൊമോഷന് വന്നാല്‍ തെലുങ്കിലോ ഇംഗ്ലീഷോ സംസാരിക്കണമെന്നാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്.
കന്നഡയില്‍ നിന്ന് ഇതിന് മുമ്പ് പാന്‍ ഇന്ത്യന്‍ ചിത്രമായ കെ.ജി.എഫ് ചാപ്റ്റര്‍ 2വിന്റെ പ്രൊമോഷനില്‍ യഷ് തെലുങ്കില്‍ സംസാരിച്ചിരുന്നെന്നും അതേ രീതി മറ്റുള്ളവര്‍ക്കും പിന്തുടര്‍ന്നാല്‍ എന്താണെന്നും ഇവര്‍ ചോദിക്കുന്നുണ്ട്. തങ്ങളുടെ ഭാഷയെ ബഹുമാനിക്കാത്തവരുടെ സിനിമ ഇന്നാട്ടില്‍ വേണ്ടെന്നും ചിത്രം ബഹിഷ്‌കരിക്കുമെന്നും ഇക്കൂട്ടര്‍ പറയുന്നു.
അടുത്തിടെ തമിഴ് ചിത്രം തഗ് ലൈഫിന്റെ കര്‍ണാടക പ്രൊമോഷനിടെ കമല്‍ ഹാസന്‍ കന്നഡ ഭാഷയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. തമിഴാണ് കന്നഡ ഭാഷയുടെ മാതാവെന്ന് കമല്‍ ഹാസന്‍ പറഞ്ഞത് ഭാഷാവാദികളെ ചൊടിപ്പിച്ചു. കമല്‍ ഹാസന്‍ മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഇക്കൂട്ടര്‍ അറിയിച്ചത് വലിയ വാര്‍ത്തയായിരുന്നു.
We Are Giving To A Call Entire Telugu Cinema Audience Telugu Cinema Fans
2022ല്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായിട്ടാണ് ചാപ്റ്റര്‍ വണ്‍ ഒരുങ്ങുന്നത്. 200 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം ഒക്ടോബര്‍ രണ്ടിന് പ്രദര്‍ശനത്തിനെത്തും.
Content Highlight: Boycott Kantara Chapter One trending among cinephiles of Andhra and Telangana