ആദിവാസി പെണ്‍കുട്ടിക്ക് നേരെ പൂജാരിയുടെ പീഡന ശ്രമം
Women Abuse
ആദിവാസി പെണ്‍കുട്ടിക്ക് നേരെ പൂജാരിയുടെ പീഡന ശ്രമം
ന്യൂസ് ഡെസ്‌ക്
Tuesday, 9th April 2019, 7:55 am

കണ്ണൂര്‍: ആദിവാസി പെണ്‍കുട്ടിക്ക് നേരെ പൂജാരിയുടെ പീഡന ശ്രമം. കണ്ണൂരിലെ കണ്ണവത്താണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. സി.പി.ഐ.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി മഹേഷ് പണിക്കരാണ് പെണ്‍കുട്ടിക്കെതിരായി അതിക്രമം നടത്തിയത്.

വീട്ടില്‍ പൂജയ്‌ക്കെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്തു. പെണ്‍കുട്ടിക്ക് എതിരായ അതിക്രമം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ ഇയാളെ കയ്യേറ്റം ചെയ്തു.

പരിക്കേറ്റ പ്രതിയെ ഇപ്പോള്‍ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.|

DoolNews Video