എഡിറ്റര്‍
എഡിറ്റര്‍
കനയ്യകുമാറിന് ക്ലീന്‍ചിറ്റ്; കനയ്യ കുമാറിനെതിരായ രാജ്യദ്രോഹ കേസില്‍ തെളിവില്ലെന്ന് പൊലീസ്
എഡിറ്റര്‍
Wednesday 1st March 2017 11:57pm


ന്യൂദല്‍ഹി: മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരായ രാജ്യദ്രോഹ കേസില്‍ തെളിവില്ലെന്ന് ദല്‍ഹി പൊലീസ്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പൊലീസ് ഈ കാര്യം വ്യക്തമാക്കിയത്.


Also Read: തിരുമ്പി വന്തിട്ടേന്ന് സൊല്ല് ; ഹിറ്റ് മാന്‍ രോഹിത് ശര്‍മ്മ തിരിച്ചു വരുന്നു


കനയ്യയുടെ സഹപ്രവര്‍ത്തകരായ ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബെന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഇവര്‍ മുദ്രാവാക്യം മുഴക്കിയപ്പോള്‍ കനയ്യ കുമാര്‍ ഇതിനെതിരെ ഒന്നും ചെയ്തില്ല. അതുകൊണ്ടു തന്നെ കനയ്യയ്ക്കെതിരെ ചുമത്തേണ്ട വകുപ്പ് ഏതെന്ന് കോടതിയ്ക്ക് തീരുമാനിക്കാം. എന്നാല്‍, കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയതായി കുറ്റപത്രത്തില്‍ ഇല്ല.

ജെ.എന്‍.യുവില്‍ അഫ്സല്‍ ഗുരുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യാ വിരുദ്ധ പോസ്റ്ററുകള്‍ ഒട്ടിച്ചുവെന്നും മുദ്രാവാക്യം വിളിച്ചുവെന്നുമാണ് കേസ്. 2016 ഫെബ്രുവരി ഒന്‍പതിന് ജെഎന്‍യു കാമ്പസില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയതായി 40 വീഡിയോ ക്ലിപ്പുകളുടെ ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതായി കുറ്റപത്രത്തില്‍ പറയുന്നു

Advertisement